New Update
/sathyam/media/post_attachments/9bYbFO2NWgUnaoEamN9F.jpg)
മണ്ണാർക്കാട്: മാധ്യമ പ്രവർത്തകർക്കും വി ഡി സതീശൻ, കെ.സുധാകരൻ, രമേശ് ചെന്നിത്തല എന്നി പ്രതിപക്ഷ നേതാക്കൾക്കും എതിരെ കള്ള കേസുകൾ ഉണ്ടാക്കി വിമർശനങ്ങളെ ഇല്ലാതാക്കാനുള്ള നീക്കം അപലപനീയമാണെന്ന് ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡണ്ട് എം.ഷാജു മാസ്റ്റർ.
Advertisment
മാധ്യമ സ്വാതത്ര്യത്തെ ഇല്ലാതാക്കാനുള്ള കേന്ദ്ര -കേരള സർക്കാറുകളുടെ നീക്കം അനുവദിക്കില്ല എന്നും യോഗം അഭിപ്രായപെട്ടു. ഗാന്ധി ദർശൻ സമിതി മണ്ണാർക്കാട് നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് കെജി ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പുളിയക്കോട് ഉണ്ണികൃഷ്ണൻ.എ, ശിവദാസൻ, സി.മുഹമ്മദാലി എം, പി.പി. ഏനു, വിജയരാഘവൻ, മനോജ് ചന്ദ്രൻ, എം. ദിനേശൻ, ഹരി കേശവൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us