പലിശക്കെതിരെയുള്ള ലാഭേച്ഛയില്ലാത്ത പോരാട്ടം മാതൃകാപരം: വി.കെ ശ്രീകണ്ഠൻ എംപി

New Update

publive-image

പട്ടാമ്പി: പാവപ്പെട്ട ജനവിഭാഗങ്ങൾ പലിശയിൽ കുടുങ്ങുകയും തിരിച്ചടക്കാൻ ഗതിയില്ലാതെ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന ഇക്കാലത്ത് ലാഭേച്ഛയില്ലാതെ പലിശക്കെതിരെ നടത്തുന്ന ഒരുമയുടെ പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷത്തിലധികമായി ഒരു പ്രദേശത്തെ ജനങ്ങളുടെ മുഴുവൻ വിശ്വാസം ആർജ്ജിക്കുകയും പലിശരഹിത വായ്പ പദ്ധതി മുഖേന നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാവുകയും ചെയ്ത ഒരുമയുടെ പത്താം ഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഒരുമ ഒമ്പതാംഘട്ടത്തിലെ അംഗങ്ങൾക്കുള്ള നിക്ഷേപ വിതരണം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ.എം.എ കരിം ഉദ്ഘാടനം ചെയ്തു. ഏതൊരാൾക്കും അത്യാവശ്യ ഘട്ടങ്ങളിൽ ഓടിയെത്താവുന്ന ആശ്വാസകേന്ദ്രമാണ് ഒരുമയുടെ ഓഫീസ് എന്നദ്ദേഹം പറഞ്ഞു.

ചെയർമാൻ സി.എ സാജിത് അധ്യക്ഷത വഹിച്ചു. ശങ്കരമംഗലം ശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നേതാക്കളായ അഡ്വക്കേറ്റ് മുഹമ്മദലി മറ്റാംതടം, കെ.പി.എ നാസർ, സി.എ.റാസി, കെ.ടി കുഞ്ഞുമുഹമ്മദ്, കെ.എം.എ ജലീൽ, കെ.വി ജബ്ബാർ, എൻ.ടി മുഹമ്മദ്കുട്ടി, കെ.പി പ്രകാശൻ, സൈതലവി വടക്കേതിൽ, പ്രമീള, ചോലയിൽ ശേഖരൻ കുട്ടി മാസ്റ്റർ, എം.കെ അബ്ദുറഹ്മാൻ, ഒ.പി ഷുക്കൂർ, യു.കെ അക്ബർ, വി.പി യാസർ വലിയപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

പി.കെ ഫൈസൽ, കെ.പി അൻവർ, കെ.ടി ഷംസുദ്ധീൻ, മറുകര റഷീദ്, ഹംസ ചോലയിൽ, എൻ.വി.അഷറഫ്, അൻവർ കളരിക്കൽ കെ.ടി.അസ്‌ലം തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment