/sathyam/media/post_attachments/3I6UDDNdpS1jqBzQcqdY.jpg)
പാലക്കാട്: പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാത 966 സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരകളുടെ പ്രധാന ആവശ്യങ്ങൾ പരിഗണിക്കുന്നത് സംബന്ധിച്ച് ഇരകൾ ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ നിവേദനം നൽകുന്ന പോരാട്ടത്തിലാണ്.
ഗ്രീൻ ഫീൽഡ് ഹൈവേ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇരകളായ ഞങ്ങൾ കടുത്ത മാനസിക സംഘർഷത്തിലാണ്. ഞങ്ങളുടെ താഴെ പറയുന്ന ആവശ്യങ്ങൾ പരിഗണിച്ച് അവ നടപ്പിൽ വരുത്തുന്നതിന് താങ്കളുടെ അടിയന്തര ഇടപെടൽ നടത്തണം എന്നാണ് വകുപ്പ് മേധാവികൾക്കയച്ച നിവേദനത്തിന്റെ സംക്ഷിപ്തം.
എൻ എച്ചിന്റെയോ പിഡബ്ല്യുഡി റോഡിന്റെയോ സമീപം സ്ഥലം വരുന്നതും എന്നാൽ പഞ്ചായത്ത് വഴിക്കോ പ്രൈവറ്റ് വഴിക്കോ അഭിമുഖമായി വരുന്ന സ്ഥലങ്ങളുടെ വർദ്ധിത മൂല്യം കണക്കിലെടുത്ത് അവയെ പ്രത്യേക കാറ്റഗറിയായി തിരിച്ച് മൂല്യനിർണ്ണയം നടത്തുക.
വർഷങ്ങളായി കരഭൂമിയായി ഉപയോഗിക്കുന്നതും എന്നാൽ ആധാരത്തിലും ബി ടി ആർ ലും നിലമായി രേഖപ്പെടുത്തിയ സ്ഥലത്തിന്റെ അടിസ്ഥാന വില കരഭൂമിയുടെ വിലയായി നിജപ്പെടുത്തുക. സ്ഥലത്തിന്റെ അടിസ്ഥാന വിലനിർണയത്തിൽ പുനരധിവാസയോഗ്യമായ മാർക്കറ്റ് വില പരിഗണിക്കുക. നിത്യ ചിലവുകളും ജീവിത ചിലവുകളും കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അനുബന്ധ ചിലവുകളും ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ റീഹാബിൽറ്റേഷൻ പാക്കേജ് കാലോചിതമായി ഉയർത്തുക. ഇരകൾക്ക് സ്ഥലം വാങ്ങുന്നതിനും കെട്ടിട നിർമ്മാണത്തിനും മറ്റും വരുന്ന നികുതിയിൽ ഇളവ് വരുത്തുക. റെസിഡൻഷ്യൽ മേഖലകളെ പ്രത്യേക കാറ്റഗറിയായി തിരിച്ച് മൂല്യനിർണ്ണയം നടത്തുക. കെട്ടിടങ്ങൾക്കും നിർമ്മിതികൾക്കും ഡിപ്രീസിയേഷൻ ഒഴിവാക്കുക. വീട് പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടു പോകുന്ന എല്ലാവർക്കും റീഹാബിലിറ്റേഷൻ തുക 286000 രൂപ അനുവദിക്കുക. ഈ തുക കാലോചിതമായി ഉയർത്തുക. നിശ്ചിത സെന്റിന് താഴെയുള്ള ആധാരങ്ങൾ വില നിർണ്ണയത്തിനു ഇപ്പോൾ പരിഗണിക്കുന്നില്ല. നിശ്ചിത സെന്റിന് താഴെയുള്ള ആധാരങ്ങളും വില നിർണയത്തിന് പരിഗണിക്കുക. വീടോ സ്ഥലമോ ഒഴിഞ്ഞുകൊടുക്കുന്നതിനു മുൻപ് തന്നെ നഷ്ട പരിഹാരത്തുക ഇരകളുടെ അക്കൗണ്ടിലേക്ക് കൈമാറുക. ഭാഗികമായി ഏറ്റെടുത്തുപോകുന്ന വീടുകളെ പൂർണമായി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുക. തുടങ്ങിയ നിരവധി മാനുഷികമായ ആവശ്യങ്ങൾ ഉയർത്തിയാണ് കരിമ്പ പഞ്ചായത്ത് കോ- ഓഡിനേഷൻ കമ്മിറ്റിക്കു വേണ്ടി നിവേദനം സമർപ്പിച്ചിട്ടുള്ളത്.
ജൂണിൽ നഷ്ടപരിഹാര നിർണയം പൂർത്തിയാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഓരോ കൈവശങ്ങളുടെയും നഷ്ടപരിഹാര നിർണയ ഉത്തരവ് കൈമാറും. പിന്നീട് രണ്ട് മാസമാണ് ഭൂമിയും വീടും വിട്ടൊഴിയാൻ സമയം നൽകുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us