/sathyam/media/post_attachments/40Dm5sOvaXKl7rGc0asI.jpg)
പാലക്കാട്:മണിപ്പൂർ കലാപം സമാധാന അന്തരീക്ഷത്തിലെത്തിക്കുവാൻ കഴിയാത്ത കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനത്ത് കേരള കോൺഗ്രസ് എമ്മിന്‍റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ ജ്വാലയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ കേരള കോൺഗ്രസ് (എം) പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുവിളക്കിൽ നടത്തിയ പ്രതിഷേധ ജ്വാല ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ. കുശല കുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എല്‍. കൃഷ്ണമോഹൻ അധ്യക്ഷത വഹിച്ചു.
കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പുഴ യിൽ നടത്തിയ പ്രതിഷേധ ജ്വാല പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സജീവ് മാത്യു അധ്യക്ഷത വഹിച്ചു.
മലമ്പുഴ നിയോജകമണ്ഡലത്തിൽ നടത്തിയ പ്രതിഷേധ ജ്വാല മന്ദക്കാട്ടിൽ പാർട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സാജൻ ധോണി അധ്യക്ഷത വഹിച്ചു.
തരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടക്കഞ്ചേരിയിൽ നടത്തിയ പ്രതിഷേധ ജ്വാല പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് സണ്ണി നടയത്ത് അധ്യക്ഷത വഹിച്ചു.
ആലത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല കുണ്ടുകാട്ടിൽ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ജോസ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് പി.കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നെന്മാറ നിയോജക മണ്ഡലത്തിൽ നടത്തിയ പ്രതിഷേധ ജ്വാല നെന്മാറ പാർക്ക് ഗ്രൗണ്ടിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.ഐ ഗോപി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സുകുമാരൻ അധ്യക്ഷത വഹിച്ചു.
തൃത്താല നിയോജകമണ്ഡലത്തിൽ നടത്തിയ പ്രതിഷേധ ജ്വാല പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ദേവകുമാർ നേതൃത്വം നൽകി. മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ നടത്തിയ പ്രതിഷേധ ജ്വാല ടൗണിൽ നിയോജക മണ്ഡലം പ്രസിഡണ്ട് സ്റ്റാൻലി തോമസ് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us