/sathyam/media/post_attachments/rYFUPalvXupkzB3DBhNA.jpg)
പാലക്കാട്:മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്നം പരിഹിരിക്കുക, ക്ലാസ് റൂമുകള്‍ കുത്തിനിറക്കാതെ പുതിയ ബാച്ചുകള്‍ അനുവദിക്കുക, ജനറൽ മെറിറ്റിലെ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ സംവരണ ക്വാട്ടയിൽ പ്രവേശനം നല്‍കി സംവരണം അട്ടിമറിക്കുന്ന വഞ്ചനാപരമായ സര്‍ക്കാര്‍ നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എംഎസ്എഫ് പാലക്കാട് ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി.
മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എം.എം ഹമീദ് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ പ്രസിഡന്‍റ് കെ.യു ഹംസ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്‍റ് എം.ടി അസ്‌ലം, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷറഫുദ്ദീന്‍ പിലാക്കല്‍, പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്‍റ് സൈതലവി പൂളക്കാട, പി.കെ.എം ഷഫീഖ്, അമീന്‍ റാഷിദ്, മുസ്തഫ പുളിക്കല്‍, മനാഫ് കോട്ടോപ്പാടം, ഷൗക്കത്തലി തിരുവിഴാംകുന്ന്, എം.ടി ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us