വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

New Update

publive-image

പാലക്കാട്‌: വാഹനാപകടത്തിൽ പരിക്കേറ്റ്‌ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. മാട്ടുമന്ദ മുരുകണി കെ രാജപ്പന്റെയും കെ സുന്ദരിയുടെയും മകൻ സുരേഷ്‌ (42) ആണ്‌ മരിച്ചത്‌.

Advertisment

ഒരാഴ്‌ചമുമ്പ്‌ കൊടുമ്പ്‌ കല്ലിങ്കൽ ജങ്ഷനിൽവച്ച് സുരേഷ്‌ ഓടിച്ചിരുന്ന ബൈക്കും മറ്റൊരു കാറും തമ്മിലിടിച്ചായിരുന്നു അപകടം. ഭാര്യ: എം പുഷ്പ. മകൾ: ഷിഘ. സഹോദരിമാർ: ആർ സുനിത, ആർ സുജിത.

Advertisment