/sathyam/media/post_attachments/SNjminQNSma5KJwdrG4K.jpg)
മലപ്പുഴ: പ്രധാന സർക്കാർ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡ് കുണ്ടും കുഴിയും നിറഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് ഏറെ വർഷമായി. മഴക്കാലം വന്നതോടെ കുഴികളിൽ മഴവെള്ളം നിറയുകയും റോഡരികിലെ വാട്ടർ അതോറട്ടി ചാൽ മൂടിയ മണ്ണ് ചെളിയായി റോഡിലേക്ക് ഒഴുകിയതോടെ ഉഴുതുമറിച്ച പാടം പോലെയായി ഈ റോഡ്.
സർക്കാർ സ്ഥാപനങ്ങളായ പൗൾട്രി ഫാം, റേഷൻ കട, ജലസേചന വകുപ്പ് ഓഫീസ്, ആശുപത്രി, പോലീസ് സ്റ്റേഷൻ, മൃഗാശുപത്രി, സർക്കാർ നഴ്സിങ്ങ് സ്കൂൾ എന്നീ സ്ഥാപനങ്ങളും ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടും ഇവിടെയാണ്.
/sathyam/media/post_attachments/r7KKRIWjo5qtVSocunv4.jpg)
ഈ സ്ഥാപനങ്ങളിലേക്ക് ഒട്ടേറെ കാൽനടയാത്രക്കാരും വാഹനങ്ങളും പോകുന്നതാണ്. കുഴിയിൽ കുടുങ്ങി ഇരുചക്ര യാത്രികർ വിഴുന്നത് സ്ഥിരം കാഴ്ച്ചയാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് നന്നാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്. അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.
ഇരുചക്രവാഹനങ്ങളിൽ വരുന്ന സ്ത്രീകളാണ് ചെളി വെള്ളം നിറഞ്ഞ കുഴിയുടെ ആഴം അറിയാതെ കുഴിയിൽപ്പെട്ട് വീണ് ദേഹം മുഴുവൻ ചെളിയുമായി പോകുന്നതെന്നും പരിസരവാസികൾ പറഞ്ഞു. എത്രയും വേഗം റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us