ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെതിരെ വൈദ്യുതി ജീവനക്കാരും ഓഫീസർമാരും സംയുക്തമായി നടത്തുന്ന ജില്ലാ സമരസന്ദേശ ജാഥക്ക് പാലക്കാട് ഡിവിഷനില്‍ സ്വീകരണം നൽകി

New Update

publive-image

പാലക്കാട്: പൊതുജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കാൻ ഇടയാക്കുന്ന
ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെതിരെ വൈദ്യൂതി ജീവനക്കാരും ഓഫീസർമാരും സംയുക്തമായി നടത്തുന്ന ജില്ലാ സമരസന്ദേശ ജാഥക്ക് പാലക്കാട് ഡിവിഷനിൽ സ്വീകരണം നൽകി. കഞ്ചിക്കോട് വെച്ച് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

Advertisment

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ശിവദാസൻ സമര സന്ദേശ ജാഥ സംബന്ധിച്ച് വിശദീകരിച്ചു. പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷ എം. പ്രസീത, പഞ്ചായത്ത് അംഗം പാലാഴി ഉദയകുമർ, സിപിഐ കഞ്ചിക്കോട് ലോക്കൽ കമ്മിറ്റി സെ ക്രട്ടറി ടി.വി.ഭാസ്കരൻ, ഐഎൻടിയുസി ജില്ലാ കമ്മിറ്റി അംഗം വി.ബഷീർ, വാളയാർ എൽസി സെക്രട്ടറി എൽ ഗോപാലൻ, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ജലീൽ, കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ അദ്ധ്യക്ഷൻ കെ. പരമേശ്വരൻ, എന്നിവർ സംസാരിച്ചു.

കെഎസ്ഇബി കോൺട്രക്ട് വർക്കേഴ്സ്അ സോസിയേഷൻ ജില്ലാ സെക്രട്ടറി വി.കെ.രവീന്ദ്രൻ , എന്നിവർ സംസാരിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഉപാദ്ധ്യക്ഷൻ രാധാകൃഷ്ണൻ സ്വാഗതവും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം സുനിൽകുമാർ നന്ദിയും പറഞ്ഞു.

ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കരുത്. കെഎസ്ഇബി റവന്യൂ വിഭാഗത്തെ പുറം കരാർവൽക്കരണത്തിലേക്കും സ്വകാര്യവൽക്കരണത്തിലേക്കും തള്ളിവിടുന്ന നടപടികളിൽ നിന്ന് പിന്തിരിയുക സ്മാർട്ട് മീറ്റർ പൊതുമേഖലയിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കുക ജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന തീരുമാനങ്ങളിൽ നിന്ന് ബോർഡ് മാനേജ്മെൻറ് പിന്തിരിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
നാഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് ജാഥ നടത്തുന്നത്.

മണി കുളങ്ങര ജാഥാ ക്യാപ്റ്റനായും പി.ടി. സുരേഷ് വൈസ് ക്യപ്റ്റനും പി. ശിവദാസൻ ജാഥ മാനേജരും സാബു കുമാർ എസ്എ ഡെപ്യൂട്ടി മാനേജരുമായുള്ള ജാഥക്ക് പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാന്റിൽ നൽകിയ സ്വീകരണം സിഐടിയു ജില്ലാ ജോ.സെക്രട്ടറി വി. വി.വിജയൻ വിശദീകരണം നടത്തി. സിഐടിയു ഡിവിഷൻ അദ്ധ്യക്ഷൻ പി.ജി രാംദാസ് അദ്ധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ കമ്മിറ്റി അംഗംടി എസ് ദാസ്, എഐടിയുസി അസിസ്റ്റന്റ് സെക്രട്ടറി എം ഹരിദാസ്, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ പാലക്കാട് ഡിവിഷൻ സെക്രട്ടറി എച്ച് രമേഷ്, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പാലക്കാട് ഡിവിഷൻ സെക്രട്ടറി പി.ആർ നന്ദകുമാർ എന്നിവർ സംസാരിച്ചു.

പറളി ചന്തപ്പുരയിൽ നൽകിയ സ്വീകരണത്തിൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി പി ശിവദാസ് വിശദീകരണം നടത്തി. സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെഎസ്ഇബി ഡബ്ല്യുഎ ഡിവിഷൻ ജോസെക്രട്ടറി ബാലകൃഷ്ണൻ സ്വാഗതവും സിപിഐ എൽസി സെക്രട്ടറി പി ഡി ശശികുമാർ നന്ദിയും പറഞു .

മുണ്ടൂർ ചന്തപുരയിൽ നടന്ന സ്വീകരണത്തിൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേക്ഷൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി ഉണ്ണികൃഷ്ണൻ വിശദീകരിച്ചു. സിപിഐഎം ഒ സി ശിവൻ അദ്ധ്യക്ഷത വഹിച്ചു. മുണ്ടൂർ ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷ പ്രസീത, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പി.ടി .സുരേഷ്, വർക്കേഴ്സ് ഫെഡറേഷൻ ചിറ്റൂർ ഡിവിഷൻ സെക്രട്ടറി എം രമേഷ് എന്നിവർ സംസാരിച്ചു.

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ അദ്ധ്യക്ഷൻ പി.മണികണ്ഠൻ സ്വാഗതവും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം സി ആനന്ദൻ നന്ദിയും പറഞ്ഞു.
ജാഥ മണ്ണാർക്കാട് ഡിവിഷനിലേക്ക് പ്രവേശിച്ചു.

Advertisment