/sathyam/media/post_attachments/rMnDvZGpmNds8xoQVXDg.jpg)
പാലക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണൽ മാനേജ്മെന്റ് ആന്റ് ട്രെയിനിംഗ് കേരള (സീമാറ്റ് - കേരള) ഗോത്രമേഖലയിലെ സ്കൂള്‍ മേധാവികള്‍ക്കായി നടത്തുന്ന പ്രത്യേക പരിശീലനമായ സഹ്യകിരണത്തിന് പാലക്കാട് ജില്ലയിൽ തുടക്കമായി.
രണ്ട് ബാച്ചുകളായി നടത്തുന്ന പരിശീലന പരിപാടിയിൽ പാലക്കാട് ജില്ലയിലെ ഗോത്രമേഖലയിൽ നിന്നുള്ള 100ഓളം പ്രൈമറി, ഹൈസ്കൂള്‍ പ്രഥമാധ്യാപകരാണ് പങ്കെടുക്കുന്നത്. കൺവർജൻസ്, മൈക്രോപ്ലാനിങ് ചേഞ്ച് മാനേജ്മെന്റ്, അക്കാദമിക് ഇന്റർവെൻഷൻ & വൊക്കേഷണലൈസേഷൻ, റീ-കാലിബറേഷൻ ഓഫ് അപ്രേച്ച് ആന്റ് ആറ്റിറ്റ്യൂഡ് തുടങ്ങിയ സെക്ഷനുകളാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഗോത്രമേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങളിൽ അറിവും, അവഗാഹവും, താല്പര്യവുമുള്ള വിദഗ്ദ്ധരാണ് വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യുന്നത്.
സീമാറ്റ്- കേരള ഡയറക്ടർ ഡോ. സുനിൽ വി.ടി ഉദ്ഘാടനം നിർവഹിച്ച സഹ്യകിരണം പരിപാടിയിൽ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ, മനോജ് കുമാർ കെ. വി, പാലക്കാട് ഡി. പി.ഒ, മഹേഷ് കുമാർ എം.ആര്‍. കൊല്ലംകോട് ബി. പി. സി, സി.പി വിജയൻ, സീമാറ്റ്- കേരള ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us