/sathyam/media/post_attachments/rMIQAJIWpZ29AFGc6AM6.jpg)
പാലക്കാട്:മാലിന്യങ്ങൾ കുന്നു കൂട്ടിയിട്ട് പാലക്കാട് കെഎസ്ആർടിസി ഗാരേജിനെ മഴക്കാല രോഗങ്ങളുടെ ഉദ്‌പാദന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു. ജീവനക്കാർക്ക് മരണകാരണമാവുന്ന എലിപ്പനി പോലെയുള്ള മാരക രോഗങ്ങൾ പടർത്തുന്ന ഡിപ്പോയിലെ സാഹചര്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌ടി എംപ്ലോയീസ് സംഘ് പാലക്കാട് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാരേജിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ആയിരക്കണക്കിന് എലികളുടെ ആവാസസ്ഥാനമായി മാറിയിരിക്കുകയാണെന്നും ഇത് അവിടെ പണിയെടുക്കുന്ന ജീവനക്കാർക്ക് ഗുരുതര രോഗങ്ങൾക്ക് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ജീവനക്കാർക്ക് എലിയുടെ കടിയേൽക്കുകയും ബാഗുകളും ഭക്ഷണസാധനങ്ങളും നശിപ്പിക്കുകയും പുതിയ ബസുകളുടെ ലക്ഷക്കണക്കിന് രൂപ വരുന്ന വയറിംഗുകളും എയർ ഹോസുകളും കടിച്ചു മുറിക്കുകയും ചെയ്തിട്ടുണ്ട്.
അധികാരികൾക്ക് പല പ്രാവശ്യം രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ല. ഇത് പ്രതിഷേധാർഹമാണെന്നും മഴക്കാല രോഗങ്ങൾക്ക് കാരണമാവുന്ന ഈ മാലിന്യങ്ങൾ നീക്കം ചെയ്യാൻ തയ്യാറാവാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി സംഘടന മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിറ്റ് വൈസ് പ്രസിഡൻറ് ഇ. ശശി അദ്ധ്യഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി. രമേഷ് കുമാർ, യൂണിറ്റ് സെക്രട്ടറി എം. മുരുകേശൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായ ആർ. ശിവകുമാർ, നാഗനന്ദകുമാർ, എ. വിനോദ്, സി.കെ. സുകുമാരൻ, ശബരിഗിരീശൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us