കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ പാലക്കാട് ഡിഡിഇ ഓഫീസ് ധർണ്ണ നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെയുടിഎ) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ ഷാഫി പറമ്പിൽ എം.എൽ.എ ഉൽഘാടനം ചെയ്തു. ഡിഎൽഇഡി കോഴ്സ് പുന:സ്ഥാപിക്കുക, ബിഎഡ് കോഴ്സ് അനുവദിക്കുക, പ്ലസ്ടു വിൽ ഉർദു ഭാഷ പഠിക്കാനുള്ള അവസരം വിപുലപ്പെത്തുക, പാർട്ട് ടൈം അദ്ധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പിൽ വലിക്കുക, സർവ്വീസിലുള്ള അദ്ധ്യാപകരെ കെ.ടെറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ നടത്തിയത്.

Advertisment

മൂഹമ്മദ് ഷെമീം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.മൊയ്തീൻ കുട്ടി, നഗരസഭാ കൗൺസിലർ സൈദ് മീരാൻ ബാബു, ഡോ. കെ.പി ഷംസൂദ്ധീൻ ടി. എ, റഷീദ് മാസ്റ്റർ, അബ്ബാസ് മാസ്റ്റർ, സി. മുഹമ്മദ് റഷീദ്, ലഫ്റ്റനന്റ് പി. ഹംസ മാസ്റ്റർ, നൗഫൽ കെ.എ, കെ.ഹംസ മാസ്റ്റർ, സി ഹനീഫ്, മുഹമ്മദ് സുഹൈൽ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് കോയ സ്വാഗതവും കെ.ഇബ്രാഹിം നന്ദിയും പറഞ്ഞു.

Advertisment