/sathyam/media/post_attachments/sD92zWaA9fRl0FvQyuay.jpg)
കല്ലടിക്കോട്:എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ കരിമ്പ മേഖലയിലെ വിദ്യാർത്ഥികളെ കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് വി.കെ. ഷൈജുവിന്റെ അധ്യക്ഷതയിൽ നടന്ന 'ആദരം 2023' അനുമോദന ചടങ്ങ് എംഎൽഎ എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ കഴിവും പ്രാപ്തിയും നിങ്ങൾ തിരിച്ചറിയണം. കരുണയും കരുതലും കൈമുതലാക്കി ജീവിതത്തിന്റെ ഏതു മേഖലയിലും സമർപ്പണത്തോടെ പ്രവർത്തിക്കാൻ കഴിയുന്നതാവണം നിങ്ങൾക്ക് കിട്ടിയ അനുഗ്രഹങ്ങളും അവസരങ്ങളും വിജയങ്ങളും. ശരിയായ ജീവിതം നയിക്കുമ്പോൾ മാത്രമേ നിങ്ങൾ നേടിയ വിദ്യാഭ്യാസം അർത്ഥവത്താകൂ എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മണ്ണാർക്കാട് അസിസ്റ്റന്റ് രെജിസ്ട്രാർ കെ.ജി. സാബു, ബാങ്ക് ഡയറക്ടർമാരായ യൂസുഫ് പാലക്കൽ, മുഹമ്മദ് ഹാരിസ്, മാത്യു സി.എം, സാബു ജോസഫ്, കെ.ജെ. മുഹമ്മദ്, ജെന്നി ജോൺ, സജീവ്, രാജി, ഹസീന, സബൂറ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജെ.ദാവൂദ് സ്വാഗതവും സെക്രട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us