നടക്കാവ് മേൽപ്പാലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചെളിയിലുരുണ്ട് ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു

New Update

publive-image

മലമ്പുഴ:റെയിൽവേ മേൽപ്പാലം പൂർത്തിയാക്കുക ,സർവീസ് റോഡ് സഞ്ചാരയോഗ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചെളിയിൽ ഉരുണ്ട് പ്രതിഷേധിച്ചു. അഞ്ഞൂറോളം കുടുംബങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഈ റോഡിലുള്ളതെന്ന് സമരക്കാർ ആരോപിച്ചു.

Advertisment

publive-image

വേനൽക്കാലത്ത് പൊടിപടലവും മഴക്കാലത്ത് ചെളിയും വെള്ളവും നിറഞ്ഞ് ചെളികുളമായി മാറിയിരിക്കുകയാണെന്ന് അവർ ആരോപിച്ചു. കുടിവെള്ളം മുടങ്ങലും ഇവിടെ സ്ഥിരം പതിവാണെന്നും അവർ പറഞ്ഞു. സർക്കാർ ഫണ്ടുകൾ കിട്ടിയിട്ടും കരാറുകാരൻ വേണ്ടത്ര രീതിയിൽ പണികൾ നടത്തുന്നില്ല. നൂറോളം പണിക്കാരെ വെച്ച് പണിയേണ്ട സാഹചര്യത്തിൽ നാലോ അഞ്ചോ പണിക്കാരെ വെച്ചാണ് പണി നടത്തുന്നതെന്നും ഇത്തരത്തിൽ പോയാൽ പാലം പണി പൂർത്തിയാകാൻ വർഷങ്ങൾ നീണ്ടു പോകുമെന്നും സമരക്കാർ ആരോപിച്ചു.

ആക്ഷഷൻ കൗൺസിൽ കൺവീനർ കെ .ശിവരാജേഷ്, ജനറൽ സെക്രട്ടറി റിട്ടയേർഡ് സുബൈദര്‍ മേജർ കെ. രാധാകൃഷ്ണൻ, ജോയിൻ കൺവീനർ ഉണ്ണികൃഷ്ണൻ തെക്കേതറ, വി .രാമചന്ദ്രൻ നായർ, ഉദയകുമാരൻ മേനോൻ, സതീഷ് പുതുശ്ശേരി, ജയൻ മമ്പുറം, മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment