/sathyam/media/post_attachments/EZU4rLXfgJI2nsvzhA8s.jpg)
പാലക്കാട്:കാൻസർ രോഗികൾക്ക് ഉപയോഗിക്കുന്നതിനായി കേശദാനം ചെയ്യുന്നതിന് അഞ്ചാമതും കുട്ടികൾ സ്വയം സന്നദ്ധരായി ദയാ ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റിന്റെ പാലക്കാട്ടെ റീജണൽ ഓഫീസിലെത്തി. ദയയുടെ മരുന്നു നൽകൽ പദ്ധതിയോടൊപ്പം പല ഘട്ടങ്ങളിലായി തുടരുകയാണ് ഈ കാരുണ്യവർഷം. ഇത്തവണയും ദയയുടെ പ്രതിമാസ മരുന്നു നൽകൽ പരിപാടിയുടെ വേദിയിലാണ് മൂന്ന് വിദ്യാർത്ഥിനികൾ കേശദാനത്തിനായി കടന്നുവന്നത്.
കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ദയയിലൂടെ കേശ ദാനം ചെയ്യുന്നതിന് നിരവധി പേർ മുമ്പും വന്നിരുന്നു. മാധ്യമങ്ങളിലൂടെയും സമൂഹത്തിലും കണ്ടറിഞ്ഞ കാൻസർ രോഗികളുടെ അവസ്ഥ മനസ്സിനെ വേദനിപ്പിച്ചപ്പോഴാണ്, മുടി നൽകാൻ തയ്യാറായതെന്ന് ദയയുടെ അഞ്ചാം ഘട്ട കേശദാന പരിപാടിയിൽ പങ്കെടുത്ത, ഷാർജയിൽ നിന്ന് വന്ന കലാമണ്ഡലം ശ്വേതയുടെ മകൾ ശ്രേയ സൂരജ്, പല്ലശ്ശന അനുശ്രീയ. കെ, ചേരാമംഗലം മാളവിക.എം എന്നീ വിദ്യാർത്ഥിനികളുടെ പ്രതികരണം സദസ്സ് കൈയ്യടികളോടെ സ്വീകരിച്ചു.
പ്രതിമാസ മരുന്നു വിതരണത്തിന്റെയും കേശദാന ചടങ്ങിന്റെയും ഉദ്ഘാടനം നാടക-സിനിമാ സംവിധായകൻ രവി തൈക്കാട് നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അധ്യക്ഷനായി.
ദയയുടെ കേശദാന പരിപാടിയിൽ സൗജന്യ സേവനം ചെയ്യുന്ന അതുല്യ വുമൺ ബ്യൂട്ടിപാർലർ & ഹെർബൽ സ്പാ ഉടമ പ്രമീള മാധവൻ കുട്ടികളെ അനുമോദിച്ചു.ശങ്കർജി കോങ്ങാട്, ശോഭ തെക്കേടത്ത്,രാജശ്രീ.എം, രാമചന്ദ്രൻ പി ടി,ബീന ശിവകുമാർ, കലാമണ്ഡലം ശ്വേത,ലളിതാ ഹരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us