വൈവിധ്യമാർന്ന സേവന പ്രവർത്തനങ്ങളിലൂടെ ഒരു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച നേട്ടവുമായി കല്ലടിക്കോട് റോട്ടറി ക്ലബ്ബ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

തച്ചമ്പാറ: സംസ്ഥാന തലത്തിൽ വരെ ശ്രദ്ധ നേടിയ വിവിധ പദ്ധതികൾ അവതരിപ്പിച്ച കല്ലടിക്കോട് റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ തച്ചമ്പാറയിൽ നടന്ന ചടങ്ങിൽ ചുമതലയേറ്റു. നാടക രചയിതാവ് വി.കെ.കെ.രമേശ് മുഖ്യാതിഥിയായി പങ്കെടുത്തു.

Advertisment

വായനയുടെ ആവശ്യം വർധിച്ച കാലമാണ്. നിലപാടുകളുണ്ടാക്കുന്നതും,സ്വന്തമായ അഭിപ്രായങ്ങളുണ്ടാക്കുന്നതും നന്മ പ്രസരിക്കുന്നതും വായനയിലൂടെയാണ്.ഭാവനയുണ്ടാക്കുന്നതും വായനയാണ്. പലർക്കും ഭയമാണ് അഭിപ്രായം പ്രകടിപ്പിക്കാൻ. ഭയത്തെ അകറ്റാനുള്ള ഉപാധിയാണ് വായന, ഉദ്ഘാടകൻ പറഞ്ഞു.

പ്രസിഡന്റായി അഭിലാഷ് ജി.ആസാദ്, സെക്രട്ടറിയായി ആദർശ് എബ്രഹാം എന്നിവർ സ്ഥാനാരോഹണം ചെയ്തു.
2012ലാണ് ക്ലബ്ബ് കല്ലടിക്കോട് കേന്ദ്രമായി പ്രവർത്തനമാരംഭിച്ചത്. വി.കെ.തുഷാർ,പി.അനിൽ എന്നിവരായിരുന്നു ഇതുവരെയുള്ള നേതൃത്വം.

വായനാ പ്രോത്സാഹന പദ്ധതിയും,ജീവകാരുണ്യ വിദ്യാഭ്യാസ മേഖലയിലെ സഹായ പ്രവർത്തനങ്ങളും ഉൾപ്പെടെ കൂടുതൽ കർമ്മ പദ്ധതികൾ റോട്ടറി ക്ലബ് ആലോചിക്കുന്നുണ്ട്. പി.അനിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. അസിസ്റ്റന്റ് ഗവർണർ ആദർശ് കുര്യൻ, ജി.ജി.ആർ.മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു

Advertisment