പ്രാദേശികമായ വനിത സംഘാടനം ഉറപ്പുവരുത്തി ഏകദിന ബോധവൽക്കരണ ക്യാമ്പ് മുറിയക്കണ്ണിയില്‍ സംഘടിപ്പിച്ചു

New Update

publive-image

മണ്ണാർക്കാട്:അഹ്‌മദിയ്യ മുസ്ലിം ജമാഅത്തിന്റെ വനിതാ വിഭാഗം ലജ്ന ഇമായില്ലയുടെ ഏകദിന തർബിയത്ത് ക്യാമ്പ് മുറിയക്കണ്ണി മസ്ജിദ് നൂറിൽ സംഘടിപ്പിച്ചു. മുറിയക്കണ്ണി ലജ്ന സദർ നുസ്രത്ത് ജഹാൻ സാഹിബ ഉദ്ഘാടനം നിർവഹിച്ചു.

Advertisment

സമൂഹത്തിൽ സ്‌ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളുടെ പൊതുചിത്രവും വിവിധ തലങ്ങളിൽ നേരിടുന്ന അവഗണനയും ചർച്ചയായി. വീടകങ്ങളിലും തൊഴിലിടങ്ങളിലും നടക്കുന്ന അവകാശലംഘനങ്ങളും പീഡനങ്ങളും, പൊതുഇടങ്ങളിലെ ഭീഷണി തുടങ്ങി സ്‌ത്രീകൾ നേരിടുന്ന നാനാവിധ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ ആവശ്യമായ ഇടപെടലുകൾക്കും ബോധവൽക്കരണ ധാർമിക സംസ്കരണ പ്രവർത്തനങ്ങൾക്കും യോഗം ആഹ്വാനം ചെയ്തു.

സംഘടനയുടെ വിദ്യാഭാസ വിഭാഗം ജില്ലാ സെക്രട്ടറി ടി.എം.സക്കീന സാഹിബ അധ്യക്ഷയായി. ഇർഫാന ഫൈറൂസ് സാഹിബ ഖുർആൻ പാരായണം നടത്തി.മൗലവി നൗഷാദ് സാഹിബ് കർമ്മപരമായ വിഷയങ്ങളെക്കുറിച്ചും, പാലക്കാട് ജില്ലാ ഹോസ്പിറ്റൽ കൗൺസിലർ ഹർഷ സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തിലും, സ്ത്രീകളിൽ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ഡോ.ഷാന പർവിൻ എന്നിവരും സംസാരിച്ചു.

കർമ്മപരവും ശിക്ഷണപരവുമായ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുകയും തുടർന്ന് വിവിധ മേഖലകളിൽ ഉള്ള വനിതാ രത്നങ്ങളെ കുറിച്ച് സിമ്പോസിയവും ഹ്യൂമാനിറ്റി ഫസ്റ്റ് എന്ന ഓർഗനൈസേഷനെക്കുറിച്ചു ഡോക്യുമെന്ററിയും സംഘടിപ്പിച്ചു. വിവിധ ഇനം മത്സരങ്ങളും ക്വിസ്, ഫുഡ്, ബുക്ക് എക്സിബിഷനുകളും നടന്നു. സദർ ലജ്ന നന്ദിപ്രകാശിപ്പിച്ചു.

Advertisment