കോൺഫെഡറേഷൻ ഓഫ് അപ്പാർട്ട്മെൻറ് അസോസിയേഷൻ ജനറൽ ബോഡി യോഗവും സ്കോളർഷിപ്പ് വിതരണവും പുത്തൂർ ജയലക്ഷമി അപ്പാർട്ട്മെൻറ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു

New Update

publive-image

പാലക്കാട്:പാലക്കാട്ടും പരിസര പ്രാന്തങ്ങളിലുമായി സ്ഥിതി ചെയ്യുന്ന 90 ൽ അധികം അപ്പാർട്ടുമെൻറുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് അപ്പാർട്ട്മെൻറ് അസോസിയേഷന്റെ (കാപ്പ്) വാർഷിക ജനറൽ ബോഡി യോഗം പുത്തൂർ ജയലക്ഷമി അപ്പാർട്ട്മെൻറ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സിന്ധു കൃഷ്ണന്റെ പ്രാർത്ഥനാ ലാപത്തോടെ യോഗം ആരംഭിച്ചു. ജോയന്റ് സെക്രട്ടറി ഡോ.കെ.പി.വത്സ കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് പ്രൊഫ. വിജയൻ അദ്ധ്യക്ഷത വഹിച്ചു.

Advertisment

ഫ്ലാറ്റുകളിൽ താമസിക്കുന്നവർ നേരിടുന്ന പല പ്രശ്നങ്ങൾക്കും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും അതിനാവശ്യമായ നടപടികൾക്കായി ഒന്നിച്ചു നീങ്ങേണ്ട ആവശ്യകതയിലേക്കും അദ്ദേഹം വിരൽ ചൂണ്ടി. സെക്രട്ടറി എ.വി.ശേഷൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വരവുചെലവു കണക്കുകൾ വി.എസ് കൃഷ്ണൻ അവതരിപ്പിച്ചു.

publive-image

മൺമറഞ്ഞു പോയ കാപ്പിന്റെ സ്ഥാപക പ്രസിഡൻറായ കെ.സി.രാമചന്ദ്രന്റെ സ്മരണാത്ഥം ആരംഭിച്ച കാപ്പ് - കെസിആർ സ്കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സിൽ പഠിക്കുന്ന അർഹരായ 6 പേർക്ക് വിതരണം ചെയ്തു. വൈസ് പ്രസിഡന്റുമാരായ സത്യൻ നായർ, ഗായത്രി പ്രമോദ് എന്നിവർ സ്കോളർഷിപ്പ് ലഭിച്ചവർക്കായി അനുമോദന പ്രസംഗം നടത്തി.

അതിനു ശേഷം നടന്ന സജീവമായ ചർച്ച കാപ്പ് പിആർഒ സജിത നിയന്ത്രിച്ചു. ചായ സൽക്കാരവും നടന്നു. ഉണ്ണിക്കൃക്ഷ്ണൻ നന്ദി പറഞ്ഞു. ദേശീയ ഗാനാലാപത്തോടെ യോഗം പിരിഞ്ഞു.

Advertisment