/sathyam/media/post_attachments/SM9MKaKreuLd8Nj7d6cO.jpg)
മലമ്പുഴ:നടക്കാവ് മേല്പലത്തിന് സമീപം ക്രിസ്റ്റൽ ഫ്ലാറ്റിനു മുൻവശത്തായി സ്ലാബ് ഇല്ലാത്തത് മൂലം ചാലിൽ വീണ് അർച്ചന കോളനി ദീപ്തിയിൽ കെ പി. അരവിന്ദാക്ഷൻ (76) ന്‍റെ കാലിൽ ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി 8.30ന് ആണ് അപകടം സംഭവിച്ചത്. വീഴ്ചയെ തുടര്‍ന്ന് ചാലിനുള്ളിൽ അകപെട്ട അരവിന്ദാക്ഷന്‍ കുറെ സമയം ചാലില്‍ തന്നെ കിടക്കുകയായിരുന്നു.
നിലവിച്ചിട്ടും ആരും കേട്ടില്ല. പ്രദേശത്ത് വെളിച്ചം ഇല്ലാത്തതിനാൽ കുറെ സമയത്തിന് ശേഷം മൊബൈൽ അടിച്ച് കാണിച്ചപ്പോൾ ഒരാൾ ഓടിയെത്തുകയായിരുന്നു. പിന്നീട് കുറച്ച് ആളുകൾ ചേർന്ന് ശ്രമകരമായി അരവിന്ദാക്ഷനെ ചാലില്‍ നിന്നും വെളിയിലേക്ക് എടുത്തു.
/sathyam/media/post_attachments/jZB7jRjYrYcipj5Sbyy5.jpg)
ആർബിഡിസിയുടെ കോൺട്രാക്ടർമാർ സർവീസ് റോഡുകളുടെയും ചാലുകളുടെയും പ്രവർത്തിയിൽ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് രണ്ടുദിവസം മുൻപാണ് നടക്കാവ് മേൽപ്പാലം ആക്ഷൻ കൌൺസിൽ കൺവീനർ ശിവരാജേഷിന്റെ നേതൃത്വത്തിൽ ചെളിയിലൂടെ ശയന പ്രദക്ഷണം നടത്തിയത്.
ഉടൻ തന്നെ നിർമാണ പ്രവർത്തി ഏറ്റെടുത്തിരിക്കുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം ഉറപ്പാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ശിവരാജേഷ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us