ഫെഡറൽ ബാങ്ക് പാലക്കാട് ശാഖയും ഡിടിപിസിയും സംയുക്തമായി മലമ്പുഴ ഉദ്യാനത്തിലേക്ക് ട്രാഷ് ബാരലുകൾ നൽകി

New Update

publive-image

മലമ്പുഴ: ഫെഡറൽ ബാങ്കിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് പാലക്കാട് ശാഖ, ഡിടിപിസിയുമായി സഹകരിച്ച് ഇരുപത് ട്രാഷ് ബാരലുകൾ നൽകി. മലമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും പാലക്കാട് റീജണൽ ഹെഡ്ഡുമായ പി.ജി. റെജി, ഫെഡറൽ ബാങ്ക് പാലക്കാട് മെയിൻ ശാഖാ മാനേജറും അസോസിയേറ്റ് വൈസ് പ്രസിഡന്റുമായ മഹേഷ് കുമാർ എ.എയും ചേർന്ന് ഡിടിപിസി സെക്രട്ടറി ഡോ.സിൽബർട് ജോസ്, ടൂറിസം ഡെപ്യൂട്ടി ഡെയറക്ടർ അനിൽകുമാർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ മോഹൻ എന്നിവർക്ക് കൈമാറി.

Advertisment

ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സാമൂഹ്യപ്രതിബദ്ധത പരിപാടികളുടെ ഭാഗമായിട്ടാണ് ഫെഡറൽ ബാങ്ക് ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നത്. മലമ്പുഴ പാർക്കിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുവാൻ ഈ പദ്ധതി വളരെ പ്രയോജനകരമാണെന്ന് ഡിടിപിസി സെക്രട്ടറി അഭിപ്രായപ്പെട്ടു.

Advertisment