മലമ്പുഴ വനിതാ ഐടിഐക്ക് മുന്നില്‍ റോഡിലേക്ക് ചാഞ്ഞ മരം അപകട ഭീഷണി ഉയർത്തുന്നു

New Update

publive-image

മലമ്പുഴ:പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അടക്കം മറ്റുവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണിയുമായി ഒരു മരം ചെരിഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും അധികൃതർ ആരുംതന്നെ കണ്ടഭാവം നടിക്കുന്നില്ലെന്ന് പരാതി ശക്തമായിരിക്കുകയാണ്.

Advertisment

മലമ്പുഴ വനിത ഐടിഐക്ക് മുന്നിലാണ് ഈ അപകടമരം നിൽക്കുന്നത്. ഒട്ടേറെ വിദ്യാർത്ഥികളും ഈ മരത്തിനടിയിലൂടെ സഞ്ചരിക്കുന്നുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്ന് വിദ്യാർത്ഥികളും നാട്ടുകാരും ആവശ്യപ്പെടുന്നു.

ചെരിഞ്ഞു നിൽക്കുന്ന മരത്തിൻറെ ചില്ലകൾ മറുവശത്ത് മരത്തിൽ തടഞ്ഞു നിൽക്കുന്നതുകൊണ്ടാണ് ഈ മരം നിലം പൊത്താത്തത്. ശക്തമായ കാറ്റും മഴയും വന്നാൽ ഈ മരം ഒരുപക്ഷേ നിലം പതിക്കാൻ സാധ്യതയുണ്ട്. ആ സമയത്ത് ഇതിനടിയിലൂടെ പോകേണ്ടിവരുന്ന വാഹനങ്ങൾക്കോ കാൽനട യാത്രക്കാർക്കോ അപകടം ഉണ്ടാവാൻ സാധ്യത ഏറെയാണ്. അടിയന്തിരായി പരിഹാരം കാണണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

Advertisment