പന്തളം പ്രസ്സ് ക്ലബ്ബിൽ വച്ച് ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങൾ ആയ മാധ്യമ പ്രവർത്തകരുടെ കുട്ടികളെ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അനുമോദിച്ചു

New Update

publive-image

പത്തനംതിട്ട:പന്തളം പ്രസ്സ് ക്ലബ്ബിൽ വച്ച് ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങൾ ആയ മാധ്യമ പ്രവർത്തകരുടെ കുട്ടികളെ കേരള പത്ര പ്രവർത്തക അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

Advertisment

യോഗം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു, പ്രസ് ക്ലബ് പ്രസിഡണ്ടും, അസോസിയേഷൻ താലൂക്ക് പ്രസിഡണ്ടുമായ മധു നൂറനാട് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ അൻസാരി മന്ദിരം മുഖ്യ പ്രഭാഷണം നടത്തി.

എസ്എസ്എൽസി - പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ ധന്യരാജ് കെജി ഗോവിന്ദ് കൃഷ്ണൻ നായർ, മെർലിൻ ഷെർലി സന്തോഷ് എന്നി കുട്ടികളെ ഫാദർ ദാനിയേൽ പുല്ലേലിൽ ഉപഹാരം നൽകി ആദരിക്കുകയും, അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു.

publive-image

സംസ്ഥാന കമ്മിറ്റി അംഗം എ ഷാനവാസ്‌ ഖാൻ, പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്‌ കെ അനീഷ് കുമാർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി റെജി കുന്നംന്താനം ജില്ലാ ട്രെഷറർ സജീർ പേഴുംപാറ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ എ ഗോപാലകൃഷ്ണൻ നായർ, പി എസ്‌ ധർമ്മരാജ് , ഡോ.സന്തോഷ്‌, സുഭാഷ് വെട്ടിയാർ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. ഉപഹാരങ്ങൾ ഏറ്റുവാങ്ങിയ കുട്ടികൾ അനുമോദനങ്ങൾക്ക് നന്ദി പറഞ്ഞ് സംസാരിച്ചു.

pathanamthitta news
Advertisment