ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
/sathyam/media/post_attachments/KySIB4mdKz6UxpL2OK2k.jpg)
പത്തനംതിട്ട: ഹോട്ടലിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റാന്നിയിലുള്ള സ്വകാര്യ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.
Advertisment
തൃശൂർ വരന്തരപ്പിള്ളി സ്വദേശിയായ അലോൻസോ ജോജിയാണ് ജീവനൊടുക്കിയതെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസമായി പത്തനംതിട്ടയിലെ ഹോട്ടലിലായിരുന്നു വിദ്യാർത്ഥിയുടെ താമസം.
ഹോട്ടൽ കെട്ടിടത്തിന്റെ മൂന്നാംനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us