പിഎംഎവൈ ഭവന പദ്ധതിയുടെ പേരിൽ പുനലൂർ നഗരസഭയിൽ തട്ടിപ്പ്... ക്രമക്കേട് പുറത്തായത് വിവരവകാശ പ്രവർത്തകൻ നടത്തിയ അടിയന്തിര ഇടപെടലില്‍

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

പുനലൂര്‍:സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തിനായി സർക്കാർ നടപ്പാക്കിവരുന്ന ഭവനസഹായ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ). ഈ പദ്ധതിപ്രകാരം സ്വന്തമായി വീടില്ലാത്ത കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീടുവയ്ക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾവഴി നൽകപ്പെടുന്നു.

Advertisment

ഇപ്രകാരം തുക നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ പ്രധാനമായത് കുടുംബത്തിന് സ്വന്തമായി ഇന്ത്യയിലൊരിടത്തും വീടുണ്ടായിരിക്കാൻ പാടില്ല എന്നതുകൂടാതെ കുടുംബ വാർഷികവരുമാനം 2 ലക്ഷം രൂപയിൽ കൂടുകയോ സ്വന്തമായി സ്വകാര്യ കാർ ഉണ്ടാകുകയോ ചെയ്യരുത് എന്നുള്ളതാണ്. തീർത്തും നിരാലംബരായ കുടുംബങ്ങൾക്കുള്ള പാർപ്പിടമൊരുക്കുന്നതിനാണ് കേന്ദ്രസർക്കാർ ഈ പദ്ധതി കൊണ്ടുവന്നത്.

എന്നാൽ ഈ പദ്ധതി എപ്രകാരമാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് അട്ടിമറിക്കുന്നതെന്ന തിന്റെ ഏറ്റവും വലിയ ഉദാഹരണം പുനലൂർ നഗരസഭയിൽ നടന്നത് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

publive-image

പുനലൂർ നഗരസഭയിൽ ഇളമ്പൽ ആരംപുന്നയിലുള്ള കൊച്ചുവീട് ഭവനത്തിൽ ശ്രീജികുമാറും ഭാര്യ ഉഷാ കുമാരിയും ചേർന്ന് പുനലൂർ നഗരസഭയിലെ സെക്രട്ടറിയും, ഓവർസിയർ സൂരജ് കുമാറും, പുനലൂർ നഗരസഭ ഒന്നാം വാർഡ് കൗൺസിലർ സുജാതയുടേയും പിന്തുണയോടെ പിഎംഎവൈ പദ്ധതിയിലെ 4 ലക്ഷം രൂപയിൽ 3.6 ലക്ഷം രൂപ കുൽസിത മാർഗ്ഗത്തിലൂടെയും വ്യാജരേഖകളുടെയും തെറ്റായ വിവരങ്ങൾ നൽകിയും തട്ടിയെടുത്തിരിക്കുകയാണ്.

publive-image

ഈ തട്ടിപ്പ് മനസ്സിലാക്കിയ വിവരവകാശ പ്രവർത്തകൻ ഇളമ്പൽ ആരംപുന്ന സ്വദേശി നിലാവ് മുരളീധരൻ പിള്ള നടത്തിയ അടിയന്തര ഇടപെടൽ മൂലം ബാക്കിയുള്ള 40,000 രൂപ ഇക്കൂട്ടർക്ക് അടിച്ചുമാറ്റാൻ കഴിയാത്ത അവസ്ഥയാണ്. കാരണം മുരളീധരൻപിള്ള നൽകിയ വസ്തുതകളും രേഖകളും അടിസ്ഥാനമാക്കി ആ തുക നഗരസഭ ഇപ്പോൾ തടഞ്ഞുവച്ചിരിക്കുകയാണ്.

publive-image

ഇളമ്പൽ ആരംപുന്നയിലുള്ള കൊച്ചുവീട് ഭവനത്തിൽ ശ്രീജികുമാറും കുടുംബവും സാമ്പത്തികമായി നല്ല നിലയിൽ ജീവിക്കുന്നവരാണ്. പിഎംഎവൈ ഭവന പദ്ധതിപ്രകാരമുള്ള സാമ്പത്തിക സഹായത്തിനപേക്ഷിക്കുമ്പോൾ ഇവർക്ക് വിളക്കുടി പഞ്ചായത്തിൽ സ്വന്തമായി 6 മുറികളുള്ള വീട് നിലവിലുണ്ടായിരുന്നു വീട്ടുനമ്പർ 14/277). ഇത് മറച്ചുവച്ചാണ് നഗരസഭയ്ക്ക് സത്യവാങ്മൂലം നൽകിയിട്ടുള്ളത്. കൂടാതെ ആരംപുന്നയിൽ ഇദ്ദേഹത്തിന് 1/428 നമ്പറായി ഇദ്ദേഹത്തിന് മറ്റൊരു വീടും ഉണ്ടായിരുന്നു.

publive-image

നിലാവ് മുരളീധരൻ പിള്ള

വീട് വയ്ക്കാനുള്ള വസ്തുവിന്റെ ഫോട്ടോ നൽകണമെന്ന നിർദ്ദേശം പാലിക്കാതെയുമാണ് അപേക്ഷ നൽകിയത്. വസ്‌തുവിന്റെ ഫോട്ടോ നൽകിയാൽ വീട് കാണുമെന്നതാണ് ഫോട്ടോ നല്കാതിരുന്നതിനുള്ള കാരണം.

ശ്രീജികുമാറിനും കുടുംബത്തിനും ഇളമ്പലും വിളക്കുടി പഞ്ചായത്തിലുമായി 2 ഏക്കറോളം ആദായമെടുക്കുന്ന റബ്ബർ തോട്ടങ്ങളുണ്ട്. അതോടൊപ്പം വിളക്കുടി വില്ലേജിൽ 10 സെന്റ് സ്ഥലവും അതിൽ ഒരു കെട്ടിടവുമുള്ളത് 5000 രൂപ മാസവാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു.

publive-image

ശ്രീജികുമാർ 20/03/2019 ൽ പുനലൂർ നഗരസഭയിൽ സമർപ്പിച്ച പിഎംഎവൈ ഭവന പദ്ധതിപ്രകാരമുള്ള അപേക്ഷയിൽ മതിയായ രേഖകളോ വിശദമായ പരിശോധനകളോ ഇല്ലാതെയായിരുന്നു ധനസഹായം അനുവദിച്ചത്. പണം അനുവദിച്ചശേഷം വിളക്കുടിയിൽ നിലവിലുണ്ടായിരുന്ന വീട് 01/02/2020 ൽ ശ്രീജിത്ത്, ശ്രീഭവൻ, ഇളമ്പൽ എന്നയാളിന് ശ്രീജികുമാറിന്റെ ഭാര്യ ഉഷാകുമാരി വിലയാധാരമായി വിൽപ്പന നടത്തി. ഈ രേഖകളെല്ലാം നഗരസഭയിൽ ശ്രീ മുരളീധരൻപിള്ള സമർപ്പിച്ചിട്ടുള്ളതാണ്.

publive-image

ശ്രീജികുമാറിന് പുനലൂർ നഗരസഭയിൽ നിന്നും പിഎംഎവൈ പദ്ധതിപ്രകാരം 59.50 M2 കെട്ടിടത്തിനാണ് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ഏകദേശം 40 ലക്ഷം രൂപ ചെലവിട്ട് 135.06M2 ( 1453.72 SF) വിസ്തൃതിയുള്ള ഒരു ആഡംബര രണ്ടു നില കെട്ടിടമാണ് ശ്രീജികുമാർ പടുത്തുയർത്തിയിരിക്കുന്നത്.

ഇതിൽ അതിശയകരമായ കാര്യം പുനലൂർ നഗരസഭയിൽ സമർപ്പിച്ചിരുന്ന കംപ്ലീഷൻ റിപ്പോർട്ടിലും ഈ വിസ്തീർണ്ണം വ്യക്തമാണെന്ന വസ്തുതയാണ്. ആരംപുന്നയിൽ ഉണ്ടായിരുന്ന 1/428 നമ്പർ കെട്ടിടത്തിലെ ഇലക്ട്രിക് മീറ്റർ ഇപ്പോൾ പുതുതായി അവിടെ നിർമ്മിച്ചിരിക്കുന്ന ആഡംബര ഭവനത്തിലേക്ക് ട്രാൻസ്ഫർ ചെയ്താണ് ശ്രീജികുമാറും കുടുംബവും അവിടെ താമസിക്കുന്നത്.

ശ്രീജികുമാർ ദമ്പതികൾക്ക് സ്വന്തമായി 1489 cc യുള്ള KL 2 H 7343 എന്ന സ്വകാര്യ വാഹനം 2011 മുതൽ നിലവിലുണ്ട്. കൂടാതെ ഇവരുടെ റേഷൻ കാർഡ് സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കുന്ന വെള്ള കാർഡാണ്. മാത്രവുമല്ല തങ്ങളുടെ വാർഷി കവരുമാനം 2 ലക്ഷം രൂപയിൽ താഴെയാണെന്ന സത്യവാങ്മൂലവും ഇവർ പിഎംഎവൈ അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ചിരുന്നു.

എന്നാൽ ഇവരുടെ റബർ തോട്ടങ്ങളിൽനിന്നുമാത്രം മാസം 40,000 രൂപ ഏറ്റവും കുറഞ്ഞ വരുമാനമുണ്ട് എന്നതാണ് യാഥാർഥ്യം. കാറും, റബ്ബർ തോട്ടങ്ങളും, വെള്ളക്കാർഡും ഉള്ളവർ പിഎംഎവൈ പദ്ധതിപ്രകാരമുള്ള ധനസഹായത്തിന് പൂർണ്ണമായും അനർഹരാണ്‌. ഇതിന്റെയെല്ലാം ആര്‍ടിഐ പ്രകാരം കരസ്ഥമാക്കിയ എല്ലാ രേഖകളും വിജിലൻസിനും വകുപ്പ് മന്ത്രിക്കും നിലാവ് മുരളീധരൻപിള്ള സമർപ്പിച്ചിട്ടുള്ളതാണ്.

ഇവിടെ ശ്രീജികുമാറിനും ഭാര്യക്കുമൊപ്പം പുനലൂർ നഗരസഭാ സെക്രട്ടറിയും,ഓവർസീയരും, പുനലൂർ ഒന്നാം വാർഡ് നഗരസഭാ കൗൺസിലറും ചേർന്ന് നടത്തിയ അഴിമതിയും തട്ടിപ്പും പകൽപോലെ വ്യക്തമാണ്. ഇവർ എല്ലാവരും ചേർന്ന് തട്ടിയെടുത്ത പണം പലിശസഹിതം തിരിച്ചടക്കണമെന്നും ഇവർക്കെല്ലാമെതിരേ പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു ഉചിതമായ നിയമ നടപടികൾ കൈക്കൊ ള്ളണമെന്നും ആവശ്യപ്പെട്ട് നിലാവ് മുരളീധരൻപിള്ള മേൽനടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്.

ഇപ്പോൾ പുനലൂർ നഗരസഭാസെക്രട്ടറി, നിലാവ് മുരളീധരൻ പിള്ളയ്ക്ക് നൽകിയിരിക്കുന്ന അറിയിപ്പിൽ ശ്രീജികുമാറിനുന്റെ പക്കലുള്ള KL 2 H 7343 എന്ന സ്വകാര്യ വാഹനം ഉപജീവനത്തിനുവേണ്ടിയുള്ള ഓട്ടോറിക്ഷ ആണെന്ന അസത്യമായ വിവരമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ആര്‍ടിഐ രേഖകൾ പുനലൂർ ആര്‍ടിഒയിൽ നിന്നും ലഭിച്ചത് ആ കള്ളം പൊളിക്കാൻ പര്യാപ്‌തമാണ്.

അതിൻപ്രകാരം ഈ വിഷയം ഇപ്പോൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാന്റെ കോടതിയിൽ 13/2022 പരാതിയായി സമർപ്പിക്കപ്പെട്ടിരിക്കുന്നു.

Advertisment