കെ.എം മാണി കാരുണ്യത്തിന്‍റെ പര്യായം - അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

ചിറ്റാർ: കേരള കോൺഗ്രസ് (എം) നേതാവും മുൻ ധനകാര്യ മന്ത്രിയും ആയിരുന്ന കെ.എം മാണി കാരുണ്യത്തിന്‍റെ പര്യായമായിരുന്നു എന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.

Advertisment

പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോന്നി നിയോജക മണ്ഡലത്തിൽ നിർമ്മിക്കുന്ന കാരുണ്യ ഭവനത്തിന്റെ ശിലാ സ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

മാണിസാർ ചെയ്ത കാരുണ്യപ്രവർത്തനങ്ങൾ എന്നും ജനമനസ്സുകളിൽ ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ നേതൃത്വവും ശൈലിയും കൂടുതൽ നന്മകൾ ചെയ്യുന്നതിന് ആളുകൾക്ക് പ്രചോദനം നൽകുന്നതാണ്.

ചിറ്റാർ പഞ്ചായത്തിലെ കൊടുമുടിയിലാണ് ഭവനരഹിതന് കേരള കോൺഗ്രസ് എം കോന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവനം നിർമ്മിച്ചു നൽകുന്നത്. നിയോജകമണ്ഡലം പ്രസിഡന്റ് എബ്രഹാം വാഴയിൽ അധ്യക്ഷത വഹിച്ചു.

publive-image

പാർട്ടി ജില്ലാ പ്രസിഡന്റ് എൻ എം രാജു, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിജി മോഹൻ,എം എസ് രാജേന്ദ്രൻ, റഷീദ് മുളന്തറ, ചിറ്റാർ സജിമോൻ, ചെറിയാൻ കോശി, സന്തോഷ് കുമാർ വി കെ,രാജിസ്കൊട്ടാരം, അനീഷ് കുമാർ പി ആർ, വിശ്വംഭരൻ സി ആർ, ജോൺസൺ മൈലപ്ര,റെജി തോമസ്, ജോസ് കുറ്റിയിൽ, സുമ കണ്ണങ്കര,തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment