സുവിശേഷകൻ മല്ലപ്പള്ളി പരിയാരം പുതിശ്ശേരിമണ്ണിൽ കുടുംബാംഗം ഇടത്തിട്ടയിൽ റ്റി.റ്റി ഉമ്മൻ (ബേബി) നിര്യാതനായി

New Update

publive-image

Advertisment

തിരുവല്ല: മല്ലപ്പള്ളി പരിയാരം പുതിശ്ശേരിമണ്ണിൽ കുടുംബാംഗം ഇടത്തിട്ടയിൽ റ്റി.റ്റി ഉമ്മൻ (ബേബി - 92) നിര്യാതനായി. 1935 മുതൽ 1991 വരെ മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം സുവിശേഷകനായി മദ്ധ്യപ്രദേശ് സത്‌നാ ക്രിസ്തുകുല ആശ്രമത്തിൽ സേവനമനിഷ്ഠിച്ചു.

സജീവ സേവനത്തിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് ഒറീസ്സ ഖരിയാർ റോഡ് സി.എഫ്. ആശുപത്രിയിലും, നവജ്യോതി സ്കൂളിലും തുടർന്ന് 2014 വരെ ഖരിയാർ റോഡ് മിഷൻ ഫീൽഡിലും പ്രവർത്തിച്ചു. സുവിശേഷതീക്ഷ്ണതോയോടെ വയൽപ്രദേശങ്ങളിൽ കർമ്മനിരതനായ റ്റി.റ്റി. ഉമ്മൻ സുവിശേഷകർക്ക് എന്നും ഒരു പ്രചോദനമായിരുന്നു.

ഭാര്യ: ആനിക്കാട് നൂറോമ്മാവ് ആറ്റുകുഴി തടത്തിൽ പരേതയായ മറിയക്കുട്ടി. മക്കൾ: തോമസ് ഉമ്മൻ (പ്രകാശ്‌), ജോർജ് ഉമ്മൻ (റെജി), റവ. ജോൺ ഉമ്മൻ (സാംകുട്ടി - മാർത്തോമ്മാ സഭാ വൈദികൻ). മരുമക്കൾ: ലീന (ചെക്കാട്ട്), ആനി (തൈപ്പറമ്പിൽ), സിൻഡി (ചിറയിൽ).

തിരുവല്ല ആമല്ലൂർ ബെറാഖാ ഭവനത്തിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക് സംസ്ക്കാര ശുശ്രൂഷകൾ ആരംഭിച്ച് സംസ്ക്കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും.

ശവസംസ്ക്കാര ശുശ്രൂഷകൾ ഡിഎസ്എംസി ലൈവ് സ്ട്രീമിംഗ് : ">

Advertisment