പത്തനാപുരം ഗാന്ധിഭവന്റെ ആദരം ഏറ്റുവാങ്ങി എൻസിഡിസി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

പത്തനാപുരം: ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭൻ, നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻസിഡിസി) മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടറെ ആദരിച്ചു.

Advertisment

പത്തനാപുരം ഗാന്ധിഭവനിൽ നടന്ന സമ്മേളനത്തിൽ ഗാന്ധിഭവൻ ചീഫ് ജനറൽ മാനേജർ വിജയൻ ആമ്പാടി ബാബ അലക്സാണ്ടറെ പൊന്നാട അണിയിച്ചു ആദരിച്ചു.

പൊതുജനങ്ങൾക്കായി ഓൺലൈനായും ഓഫ്‌ലൈനായും സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനമുൾപ്പടെ ബാബ അലക്സാണ്ടർ ചെയ്തുവരുന്ന നിസ്വാർത്ഥ സേവനങ്ങൾ മാതൃകാപരമെന്ന് ചടങ്ങിൽ പ്രസംഗിച്ച ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പറഞ്ഞു. സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗം കെ.ജി. രവി, നടുക്കുന്നിൽ വിജയൻ തുടങ്ങിയവരും ചടങ്ങിൽ‍ പങ്കെടുത്തു.

വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്ന ബാബ ഈസി ഇംഗ്ലീഷ് എന്ന ട്രെയിനിംഗ് പ്രോഗ്രാം ആവിഷ്കരിച്ച ബാബ അലക്സാണ്ടർ, ഇന്ത്യയിലെ ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ കൂടിയാണ്.

Advertisment