ന്യൂയോര്‍ക്കിലെ പത്രപ്രവര്‍ത്തകനും സാമൂഹ്യ- സാമുദായിക സംഘടനാ പ്രവര്‍ത്തകനുമായ ഷോളി കുമ്പിളുവേലിയുടെ മാതാവ് ചുങ്കപ്പാറ കുമ്പിളുവേലിൽ മേരിക്കുട്ടി മാത്യുവിൻറെ സംസ്കാരം നാളെ

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

ചുങ്കപ്പാറ: ന്യൂയോര്‍ക്കിലെ പത്രപ്രവര്‍ത്തകനും സാമൂഹ്യ, സാമുദായിക സംഘടനാ പ്രവര്‍ത്തകനുമായ ഷോളി കുമ്പിളുവേലിയുടെ മാതാവും ചുങ്കപ്പാറ കുമ്പിളുവേലില്‍ (തെക്കേക്കുറ്റ്) പരേതനായ കെ.ഒ. മാത്യുവിന്റെ ഭാര്യയുമായ മേരിക്കുട്ടി മാത്യു കുമ്പിളുവേലില്‍ (മോനി 77) ൻറെ സംസ്കാര ശുശ്രൂഷകള്‍ നാളെ (വ്യാഴം) രാവിലെ 10.30 ന് സ്വഭവനത്തില്‍ ആരംഭിച്ച് ചുങ്കപ്പാറ ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍ സംസ്ക്കരിക്കും. തൃക്കൊടിത്താനം പഴയചിറ മാടക്കാട്ട് കുടുംബാംഗമാണ് പരേത.

മറ്റുമക്കള്‍: ഷൈനി, ഷിബു, അഡ്വ.ഷാന്റി മാത്യു (കോട്ടയം). മരുമക്കള്‍: ഷൈമോള്‍ പുളിക്കല്‍, കാഞ്ഞാര്‍ (ന്യൂയോര്‍ക്ക്), പയസ് പെരുമ്പള്ളിക്കുന്നേല്‍ (പൂഞ്ഞാര്‍), സുനി കോലേട്ട് (തൃക്കൊടിത്താനം), ജിഫി മണര്‍കാട് (കോട്ടയം). കൊച്ചുമക്കള്‍: കെന്നിത, കെസിയ (ഇരുവരും ന്യൂയോര്‍ക്ക്), കെവിന്‍, കാവ്യ, അമീഷ (കാനഡ), നേഹ.

Advertisment