Advertisment

മലയോര മേഖലയിലെ കൈവശ കർഷകർക്ക് തങ്ങളുടെ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു - അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

New Update

publive-image

Advertisment

പത്തനംതിട്ട: മലയോര മേഖലയിലെ കൈവശ കർഷകർക്ക് തങ്ങളുടെ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത യോഗം ചേർന്ന് കർഷകർക്ക് അനുകൂല തീരുമാനം എടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.

മരം മുറിയ്ക്കലുമായി ബന്ധപ്പെട്ട് കൈവശ കർഷകർ നേരിടുന്ന പ്രതിസന്ധി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിയമസഭയിൽ സബ്മിഷനിലൂടെ ഉന്നയിച്ചതിന്റെ മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കർഷകർക്ക് അവർ വൃക്ഷ വില അടച്ചു റിസർവ് ചെയ്ത മരങ്ങൾ പോലും മുറിക്കുന്നതിന് വനം റവന്യൂ വകുപ്പ ഉദ്യോഗസ്ഥർ അനുമതി നൽകാത്ത സ്ഥിതി എംഎൽഎ സഭയിൽ വിവരിച്ചു.

ഇത് മൂലം കർഷകർ വളരെ പ്രതിസന്ധിയിൽ ആണെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ഇക്കാര്യത്തിൽ റവന്യൂ വനം വകുപ്പുകൾ സംയുക്തമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

1964 ന് ശേഷം എൽഎ പട്ടയം ലഭിച്ച കർഷകർക്കാണ് പ്രധാനമായും പ്രതിസന്ധി ഉണ്ടായത്. അന്ന് പട്ടയത്തിൽ ഒരു ചട്ടം വച്ചതാണ് വിനയായിരിക്കുന്നത്. ചട്ട പ്രകാരം പട്ടയം നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ നിലവിലുള്ളതും ഇനി വളരുന്നതുമായ ഷെഡ്യൂൾ പ്രകാരം തേക്ക്, വീട്ടി, ചന്ദനം ഉൾപ്പെടെയുള്ള പത്ത് ഇനം മരങ്ങൾ സർക്കാരിൻറെ ഉടമസ്ഥതയിൽ ആയിരിക്കും.

ഒരു വർഷം മുമ്പ് മുട്ടിൽ മരം മുറി കേസ് വരുന്നത് വരെ പട്ടയത്തിലെ ഈ ചട്ടം ആരും ശ്രദ്ധിച്ചിരുന്നില്ല. 1 വർഷം മുമ്പ് വരെ മരങ്ങൾ മുറിക്കുന്നതിന് റവന്യൂ വകുപ്പ് അനുമതി നൽകിയിരുന്നു. ഇവ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുന്നതിന് വനം വകുപ്പ് പാസും നൽകിയിരുന്നു.

മുട്ടിൽ മരം മുറി പ്രശ്നം വന്നതോടെയാണ് 1964 ന് ശേഷം നൽകിയ പട്ടയങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചട്ടങ്ങൾ ഉയർന്നുവരിയും കേരളത്തിൽ ആകമാനം ഉള്ള എൽ എ പട്ടയം ഉടമകൾക്ക് മരം മുറിക്കാൻ അനുമതി നിഷേധിക്കപ്പെടുകയും ചെയ്തത്. ഇത് മൂലം കർഷകർ വലിയ ആശങ്കയിൽ അയിരുന്നു. ഈ വിവരങ്ങളാണ് അഡ്വ.പ്രമോദ് നാരായൺഎം എൽ എ സബ്മിഷനിലൂടെ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

Advertisment