പത്തനാപുരം ഗാന്ധിഭവന്റെ അടൂര്‍ ശാഖാ സ്ഥാപനമായ ഐആര്‍സിഎയില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട പത്ത് യുവതികള്‍ സുമംഗലികളായി

New Update

publive-image

പാലക്കാട്, പത്തനംതിട്ട, കോട്ടയം, എന്നീ ജില്ലകളിലെ വിവിധ ഊരുകളിലെ ഗോത്രസമുദായത്തില്‍പ്പെട്ട 10 യുവതികളുടെ വിവാഹം പത്തനാപുരം ഗാന്ധിഭവന്റെ ആഭിമുഖ്യത്തിൽ നടന്നപ്പോൾ

Advertisment

പത്തനാപുരം: ഗോത്ര സമുദായത്തില്‍പ്പെട്ട 10 യുവതികളുടെ വിവാഹം പത്തനാപുരം ഗാന്ധിഭവന്റെ ശാഖാസ്ഥാപനമായ അടൂര്‍ ഐആര്‍സിഎയില്‍ നടന്നു. പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലെ വിവിധ ഊരുകളിലെ ഗോത്രസമുദായത്തില്‍പ്പെട്ട യുവതീയുവാക്കളാണ് വിവാഹിതരായത്.

വിവിധ ഊരുകളില്‍ നിന്നും ടൂറിസ്റ്റ് ബസുകളിലാണ് വധൂവരന്മാരെ വിവാഹത്തിനായി എത്തിച്ചത്. ഐആര്‍സിഎ അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ നടന്ന ലളിതമനോഹരമായ ചടങ്ങില്‍ സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ പ്രമുഖരടക്കം ധാരാളം പേര്‍ പങ്കെടുത്തു. ഇതുവരെ 236 വിവാഹങ്ങള്‍  ഗാന്ധിഭവന്റെ നേതൃത്വത്തില്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ 68 പേര്‍ ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണ്.

ആന്റോ ആന്‍ണി എം.പി. വിളക്ക് തെളിയിച്ചതോടെ വിവാഹചടങ്ങുകള്‍ ആരംഭിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വധൂവരന്മാരെ കൈപിടിച്ച് നല്‍കി. കായംകുളം പ്രവാസി ചാരിറ്റി ചെയര്‍മാന്‍ എബി ഷാഹുല്‍ ഹമീദ് വിവാഹത്തിനായുള്ള താലികള്‍ നല്‍കി. വിവാഹസദ്യ ഒരുക്കിയത് പ്രദീപ് തേവള്ളിയാണ്. വധൂവരന്മാര്‍ക്കുള്ള വിവാഹവസ്ത്രങ്ങള്‍ നല്‍കിയത് പ്രമുഖ വ്യവസായി അഷറഫ് അലങ്കാറാണ്.

അനിരുദ്ധന്‍ തടത്തില്‍, ആര്‍.രാജേന്ദ്രന്‍ എന്നിവര്‍ വരണമാല്യങ്ങള്‍ സംഭാവന ചെയ്തു. സതി രവീന്ദ്രന്‍, അംബികാ നടരാജന്‍, മൗണ്ട് സിനായ് മെഡിക്കല്‍ സെന്റര്‍, വല്‍സലകുമാരി, ഷൈന്‍സ് ജൂവലറി, ലത വിജയന്‍, കെ.ഹരിപ്രസാദ്, ജ്യോതിലക്ഷ്മി, സിന്ധുരാജന്‍പിള്ള, അനിരുദ്ധന്‍ ടി.പി.എന്നിവര്‍ നിലവിളക്ക് സ്‌പോണ്‍സര്‍ ചെയ്തു. എസ്.മീരാസാഹിബ് എന്നിവരാണ് താലിയും വിവാഹസദ്യയും ഉള്‍പ്പെടെ ചടങ്ങുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഡയറക്ടര്‍ ആര്‍.രവീന്ദ്രന്‍, ശ്രീകുമാര്‍ എന്നിവര്‍ വധൂവരന്മാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

Advertisment