Advertisment

എംഎൽഎ ഫണ്ടിൽ നിന്നും നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവ്വഹിച്ചു

New Update

publive-image

Advertisment

റാന്നി: എംഎൽഎ ഫണ്ടിൽ നിന്നും നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 31 ലക്ഷം രൂപ ചിലവഴിച്ചാണ് 9 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

പെരുനാട് മടത്തും മൂഴി കൊച്ചുപാലം ജംഗ്ഷൻ, വാളിപ്പാക്കൽ ജംഗ്ഷൻ, മന്ദിരം, ബ്ലോക്ക് പടി, എസ് സി സ്കൂൾ പടി, മാടത്തും പടി, മന്ദമരുതി ആശുപത്രി, പ്ലാച്ചേരി, എഴുമറ്റൂർ എന്നിവിടങ്ങളിലാണ് ബസ് വെയിറ്റിംഗ് ഷെഡുകൾ ഉള്ളത്. ഇതിൽ എഴുമറ്റൂരേത് ഒഴികെ ബാക്കിയെല്ലാം നിർമ്മാണം പൂർത്തിയായി. നിർമ്മാണം പൂർത്തിയായവയുടെ ഉദ്ഘാടനം പ്രമോദ് നാരായണ്‍ എംഎൽഎ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.എസ് മോഹനൻ, കെ.ആ പ്രകാശ്, അനിത അനില്‍കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം നയനാ സാബു, കെ.കെ സുരേന്ദ്രൻ, ജോജോ കോവൂർ, ആലിച്ചൻ ആറൊന്നിൽ, പാപ്പച്ചൻ കൊച്ചു മേപ്പുറത്ത്, ബിനോയി കുര്യാക്കോസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Advertisment