/sathyam/media/post_attachments/XKBF97CULaZ8MooaZhi8.jpg)
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത മെല്ലെ മെല്ലെ കടലിൽ താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഈ ഗുരുതര വിഷയവുമായി ബന്ധപ്പെട്ട് പല അന്താരാഷ്ട്രവേദികളിലും അവിടുത്തെ ഭരണകർത്താക്കൾ പലവട്ടം സഹായത്തിനായി ശബ്ദമുയർത്തിയിരുന്നു.
ഇപ്പോൾ അതിനൊരു തീരുമാനം കൈവന്നുകഴിഞ്ഞു. ജക്കാർത്തയിൽനിന്നും 2,000 km വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ വനനിബിഢമായ ജനവാസം തീരെ കുറവുള്ള Borneo ദ്വീപിലാണ് പുതിയ തലസ്ഥാനത്തിനായി സ്ഥലം തെരഞ്ഞെടുത്തിരിക്കുന്നത്.
പുതിയ തലസ്ഥാനനിർമ്മണത്തിനായി വേണ്ടിവരുന്ന 32.5 ബില്യൺ ഡോളർ പദ്ധതിക്ക് ഇന്ന് ഇൻഡോ നേഷ്യൻ പാർലമെന്റ് അംഗീകാരം നൽകുകയും ചെയ്തു. പ്രസിഡണ്ട് Joko Widodo യുടെ സ്വപ്നപദ്ധതിയാണ് രാജ്യത്തിന്റെ പുതിയ തലസ്ഥാനം.
ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനത്തിന് 'Nusantara ' എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിന്റെ ജാവനീസ് നാമമാണ് നുസന്താര. Joko Widodo തന്നെയാണ് ഈ പുതിയ പേര് നിർദ്ദേശിച്ചതും. അത് സർവഥാ അംഗീകരിക്കപ്പെടുകയും ചെയ്തു.
ഏകദേശം 17000 ദ്വീപുകളുള്ള ഇന്തോനേഷ്യയുടെ മദ്ധ്യഭാഗത്താണ് പുതിയ തലസ്ഥാനമായ Nusantara നിർമ്മിക്കാൻ പോകുന്ന Borneo ദ്വീപ് സ്ഥിതിചെയ്യുന്നത്.
ഇൻഡോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയെ സംബന്ധിച്ചിടത്തോളം അത് കടലിൽ താഴുന്നു എന്നതുകൂടാതെ ജനപ്പെരുപ്പം കൊണ്ടും വായു,ജല മലിനീകരണം കൊണ്ടും ജനജീവിതം ദുസ്സഹമായ സ്ഥലമായി മാറിക്കഴിഞ്ഞിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us