തൊഴിൽ നിയമങ്ങൾ സംരക്ഷിക്കാൻ തൊഴിലാളി വർഗം ഒന്നിക്കണം - എൻസിപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എ രാമസ്വാമി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: പതിറ്റാണ്ടുകളായി നിലനിൽക്കുന്നതും തൊഴിലാളി വർഗം പോരാട്ടങ്ങളിലൂടെ നേടിയെടുത്തതുമായ തൊഴിൽ നിയമങ്ങൾ കോർപ്പറേറ്റുകൾക്ക് വേണ്ടി ഇല്ലാതാക്കാനുള്ള
കേന്ദ്ര സർക്കാരിൻ്റെ നീക്കങ്ങൾക്കെതിരെ തൊഴിൽ നിയമങ്ങൾ സംരക്ഷിക്കാൻ തൊഴിലാളി വർഗം ഒന്നിക്കണമെന്ന് എൻസിപി ജില്ലാ പ്രസിഡണ്ട് എ രാമസ്വാമി.

Advertisment

തൊഴിൽ നിയമ സംരക്ഷണത്തിന് "കൈകോർക്കാം നമുക്ക് " എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് സംഘടിപ്പിച്ച സമര പരിപാടിയുടെ ഭാഗമായി എൻ.എൽ.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചു വിളക്കിന് സമീപം സംഘടിപ്പിച്ച സമരപരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
രാമസ്വാമി.

എൻ.എൽ.സി ജില്ലാ പ്രസിഡണ്ട് പി.സി ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. എൻസിപി ജില്ലാ സെക്രട്ടറിമാരായ മോഹൻ ഐസക്ക്, എം.എം കബീർ, എൻ.എൽ.സി .ജില്ലാ നേതാക്കളായ
പി.ടി ഉണ്ണികൃഷ്ണൻ, എം രവി, എം ബാലകൃഷ്ണൻ, സലാം കരിമ്പ, സി അനുഫ്, എം.ടി ഉമ്മർ, കാജാ ഹുസൈൻ എന്നിവർ സംസാരിച്ചു.

Advertisment