നെന്മാറ കയറാടി റബർ ഉൽപാദക സംഘത്തിൽ വനിതകൾക്കായുള്ള റബ്ബർ ടാപ്പിംഗ് പരിശീലനം നടത്തി

New Update

publive-image

വനിതകൾക്കായി നടത്തിയ റബ്ബർ ടാപ്പിംഗ് പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണം കോട്ടയം എൻഐആർടി ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ജോസ് ഉദ്ഘാടനം ചെയ്യുന്നു

Advertisment

നെന്മാറ: കോട്ടയം ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻഐആർടി) യും റബ്ബർ ബോർഡ് പാലക്കാട് ഓഫീസും സംയുക്തമായി കയറാടി റബർ ഉൽപാദക സംഘത്തിൽ വെച്ച് വനിതകൾക്കായുള്ള റബ്ബർ ടാപ്പിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു.

എട്ടു ദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് പാളിയമംഗലത്ത് വച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. കോട്ടയം എൻഐആർടി ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.

പാലക്കാട് ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ പരിശീലനാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കയറാടി റബ്ബർ ഉത്പാദക സംഘം പ്രസിഡന്റ് പ്രഭാകരൻ കൈതച്ചിറ അധ്യക്ഷനായ യോഗത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ സലീഷ് കുമാർ, ദീപ്തി ദാസ്, ബോവി വാൽക്കുളമ്പ്, എ.അജിത, കെ.വി.ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment