'ഗ്ലോറിയ 2021' പ്രസംഗമത്സരം : വിജയികളെ പ്രഖ്യാപിച്ചു, സമ്മാനദാനം ഫെബ്രുവരി 26 ന്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

അയർലൻഡ് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച പ്രസംഗമത്സരം 'ഗ്ലോറിയ 2021" ൻ്റെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്നായി ഇരുനൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായാണ് ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചത്.

Advertisment

2022 ഫെബ്രുവരി 26 ശനിയാഴ്ച രാവിലെ 11:30 ന് റിയാൽട്ടോ ഔവർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. അയർലൻഡ് സീറോ മലബാർ സഭാ കോഡിനേറ്റർ റവ. ഡോ. ക്ലൈമൻ്റ് പാടത്തിപറമ്പിൽ, അയർലൻഡ് നാഷണൽ കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്, ഹെഡ് മാസ്റ്റേഴ്സ് കോർഡിനേറ്റർ ശ്രീ ജോസ് ചാക്കോ, നാഷണൽ പാസ്റ്ററൽ കൗൺസിൽ, ഡബ്ലിൻ സോണൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കും.

Advertisment