എസ്. എം. വൈ. എം. ഓൾ അയർലണ്ട് ഫുട്ബോൾ ടൂർണമെൻ്റ് , കോർക്ക് കിരീടം നിലനിർത്തി

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

publive-image

അയർലണ്ട് : രണ്ടാമത് ഓൾ അയർലൻഡ് എസ്. എം. വൈ. എം ഫുട്ബോൾ ടൂർണമെൻ്റിൽ നിലവിലെ ചാമ്പ്യന്മാരായ കോർക്ക് കിരീടം നിലനിർത്തി. ഒന്നിനെതിരെ നാലുഗോളുകൾക്ക് കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ ഡബ്ലിൻ എ. ടീമിനെയാണ്. പരാചയപ്പെടുത്തിയത്. വിജയികൾക്കുള്ള സമ്മാനങ്ങൾ സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ വിതരണം ചെയ്തു.

Advertisment

ശനിയാഴ്ച കോർക്കിലെ മാലോ ജി.എ.എ. സ്പോർട്ട്സ് കോംപ്ലെക്സിൽ നടന്ന മത്സരങ്ങൾ ലിമറിക്ക് സീറോ മലബാർ കമ്യൂണിറ്റി വികാരി ഫാ. റോബിൻ തോമസ് ഉത്ഘാടനം ചെയ്തു. കോർക്ക് സീറോ മലബാർ റീജിയണൽ കോർഡിനേറ്റർ ഫാ. ജിൽസൺ കോക്കണ്ടത്തിൽ മത്സരം കിക്കോഫ് ചെയ്തു. മത്സരത്തിനു മുൻപായി ടീമംഗങ്ങൾക്ക് എസ്.എം.വൈ.എം അയർലണ്ട് പ്രസിഡൻ്റ് സെറീന ജോയ്സ് സത്യപ്രതിഞ്ഞ ചൊല്ലിക്കൊടുത്തു. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും യുവജനങ്ങൾ മാറ്റുരച്ച മത്സരങ്ങൾ കാണാൻ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ ആളുകൾ എത്തിയിരുന്നു.

publive-image

മികച്ച അച്ചടക്കമുള്ള ടീമായി കോർക്ക് ബിയെ തിരഞ്ഞെടുത്തപ്പോൾ ഫെയർ പ്ലേ അവാർഡ് ബെൽഫാസ്റ്റ് ടീമിന് ലഭിച്ചു. ടൂർണമെൻ്റിലെ ടോപ് ഗോൾ സ്‌കോററായി നാലു മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ ബെൽഫാസ്റ്റിൽ നിന്നുള്ള ഡോണാൾഡ് ജോസഫാണ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള സമ്മാനത്തിനു ഡബ്ലിൻ എയുടെ റിച്ചി കുഴിപ്പിള്ളിൽ അർഹനായി.

കോർക്കിൽ നിന്നുള്ള സെബിൻ സാബുവിന് ടൂർണമെൻ്റിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡ് ലഭിച്ചു. ബെസ്റ്റ് എമേർജിങ്ങ് ടീമിനുള്ള സമ്മനം ഡബ്ലിൻ ബി ടീം കരസ്ഥമാക്കി.

Advertisment