/sathyam/media/post_attachments/k1lyMWH2d1oxeNpXl1z4.jpg)
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിവരുന്ന രക്തദാന ക്യാമ്പ് ആഗസ്റ്റ് 27ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതൽ ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ച് നടക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന പരിപാടിയിൽ പരമാവധി ആളുകൾ പങ്കെടുക്കണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. രക്തം ദാനം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് 55220632(അഷ്റഫ് വടകര),33918858(അസീസ് പുറായിൽ)എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ICBF, Beema ഇൻഷുറൻസുമായി സഹകരിച്ചു കൊണ്ട് ഖത്തറിലെ ഇന്ത്യൻ പൗരന്മാർക്കായി ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയിൽ പങ്കാളികളാകുവാൻ താല്പര്യം ഉള്ളവർക്ക് അന്നേദിവസം ബ്ലഡ് ഡോണെഷൻ സെന്ററിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചേരാൻ താല്പര്യം ഉള്ളവർ QID കോപ്പി, പാസ്പോർട്ട് കോപ്പി,125QR എന്നിവ കയ്യിൽ കരുതിയാൽ മതിയെന്നു ഇൻകാസ് ജില്ലാ ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us