കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ ആർക്കിടെക്ച്ചറിൽ രണ്ടാം റാങ്ക് നേടിയ അംറീൻ ഇസ്‌ക്കന്തറിനെ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു

New Update

publive-image

Advertisment

ഖത്തര്‍: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ ആർക്കിടെക്ച്ചറിൽ രണ്ടാം റാങ്ക് നേടിയ ദോഹ എംഇഎസ് ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയും കോഴിക്കോട് കല്ലായി സ്വദേശിനിയുമായ അംറീൻ ഇസ്‌ക്കന്തറിനെ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ വടകര, സെക്രട്ടറിമാരായ അസീസ് പുറായിൽ, സിദ്ദിഖ് സി ടി, ട്രഷറർ ഹരീഷ്കുമാർ എന്നിവരെ കൂടാതെ അംറീന്റെ മാതാപിതാക്കളും സഹോദരങ്ങളും പങ്കെടുത്തു.

qatar news
Advertisment