New Update
/sathyam/media/post_attachments/iFTkRlHHr6JiosWrZ4D2.jpg)
ദോഹ: ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ സ്വദേശിയായ യുവാവ്​ ഖത്തറിൽ നിര്യാതനായി. കണ്ണൂര്‍ കിഴുന്നപ്പാറ സ്വദേശി മൂസക്കാട ജാസിം അഹമ്മദ്​ (37) ആണ് മരിച്ചത്. ഉറക്കത്തിനിടയിലുണ്ടായ ഹൃദയാഘാതമാണ്​ മരണ കാരണം.
Advertisment
ഖത്തറില്‍ ബൂം ജനറല്‍ കോണ്‍ട്രാക്ടേഴ്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു. രാവിലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബൂഹമൂറിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ഷാന. എട്ടും ആറും വയസ്സുള്ള ലൈസൽ, ഫൈസി എന്നിവരാണ്​ മക്കൾ. പിതാവ് - അഹമ്മദ് കുഞ്ഞി. മാതാവ് - സഈദ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us