ഖത്തർ നാഷണൽ കമാൻഡ് സെന്ററിലെ എമർജൻസി സർവീസിന് ലഭിക്കുന്ന കോളുകളിൽ 85 ശതമാനവും അനാവശ്യ കാര്യങ്ങൾക്കെന്ന് സെക്കൻഡ് ലെഫ്റ്റനന്റ് അഹമ്മദ് അൽ മുതവ ! അത്യാവശ്യ കാര്യങ്ങൾക്കായേ വിളിക്കാവൂ എന്നും സെക്കൻഡ് ലെഫ്റ്റനൻ്റിൻ്റെ നിർദേശം

New Update

publive-image

ദോഹ: നാഷണൽ കമാൻഡ് സെന്ററിലെ 999 എമർജൻസി സർവീസിന് ലഭിക്കുന്ന കോളുകളിൽ 80 മുതൽ 85 ശതമാനം വരെ അനാവശ്യവും ചെറിയ ട്രാഫിക് അപകടങ്ങളോ ചില വിഷയങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളുമായി ബന്ധപ്പെട്ടവയുമാണെന്ന് നാഷണൽ കമാൻഡ് സെന്ററിൽ നിന്നുള്ള സെക്കൻഡ് ലെഫ്റ്റനന്റ് അഹമ്മദ് അൽ മുത്തവ അറിയിച്ചു.

Advertisment

"കുട്ടികൾക്കുണ്ടാകുന്ന പരിക്കുകൾ, തീപിടുത്തം, മുങ്ങിമരണം, അല്ലെങ്കിൽ പെട്ടെന്ന് വാതിലുകൾ അടഞ്ഞ് കുട്ടികൾ അതിൽ പെട്ടുപോകുന്നത് എന്നിവ പോലുള്ള അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ആളുകൾ വിളിക്കാവൂ. കാരണം ഈ കേസുകളിൽ ഉടനടി ഇടപെടൽ ആവശ്യമാണ്."

ഇന്ന് ഖത്തർ റേഡിയോയോട് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. കോളുകളോട് ആദ്യം പ്രതികരിക്കുന്നത് എമർജൻസി സർവീസാണെന്നും അവ തരംതിരിച്ച് ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേന്ദ്രത്തിൽ മിലിട്ടറി, സിവിൽ കേഡറുകളിൽ നിന്നുള്ള ജീവനക്കാരുണ്ടെന്നും അവർക്ക് ഫ്രഞ്ച്, ഇംഗ്ലീഷ്, ചൈനീസ്, ഫിലിപ്പിനോ, പേർഷ്യൻ, പാഷ്തോ, ടർക്കിഷ് തുടങ്ങി നിരവധി ഭാഷകളിൽ വിവർത്തകരുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

അറബ് കപ്പിലെ സുരക്ഷാ റിപ്പോർട്ടുകളുടെ നിരക്ക് വളരെ കുറവാണെന്ന് പബ്ലിക് ട്രാൻസ്പോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലെ മെട്രോ സ്റ്റേഷൻ സെക്യൂരിറ്റി വിഭാഗം മേധാവി ക്യാപ്റ്റൻ ഫദൽ മുബാറക് അൽ-ഖാതർ പറഞ്ഞു.

Advertisment