സി ഐ സി സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റുകള്‍ നോവ ഹെല്‍ത്ത് കെയര്‍ ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

ദോഹ : സി ഐ സി സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റുകള്‍ നോവ ഹെല്‍ത്ത് കെയര്‍ ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ്, സൗജന്യ ദന്ത പരിശോധന, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ ആകര്‍ഷകമായ പാക്കേജ് നൂറിലധികം ആളുകള്‍ പ്രയോജനപ്പെടുത്തി.

Advertisment

publive-image

സി.ഐ.സി സെട്രല്‍ മാര്‍ക്കറ്റ് യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ ക്യാമ്പിന് നേതൃത്വം നല്‍കി .
സാധാരണ ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ ബോധവല്‍കരണത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്നും നോവ ഹെല്‍ത്ത് കെയര്‍ ചെയ്യുന്ന ഇത്തരം സേവനങ്ങള്‍ ശ്ലാഘനീയമാണെന്നും സി.ഐ.സി റയ്യാന്‍ സോണ്‍ ജനറല്‍ സെക്രട്ടറി സൂനീര്‍ അഭിപ്രായപ്പെട്ടു.

റയ്യാന്‍ സോണ്‍ ജനസേവന വിഭാഗം തലവന്‍ സിദ്ധീഖ് വേങ്ങര പരിപാടിയില്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു .ആരോഗ്യ ബോധവല്‍കരണത്തിന്റെ ഭാഗമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നോവ ഹെല്‍ത്ത് കെയര്‍ തുടര്‍ന്നും സഹകരിക്കുമെന്ന് മാര്‍കറ്റിംഗ് വിഭാഗം ഇന്‍ചാര്‍ജ് നസീഫ് മുഹമ്മദ് പറഞ്ഞു.

Advertisment