ഖത്തറിലെ ഇടുക്കി കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മ 'മെഗാ മെഡിക്കൽ ഇവന്റ് 2021' എന്ന പേരില്‍ മെഡിക്കല്‍ ക്യാമ്പും ബ്ലഡ് ഡൊണേഷന്‍ കാമ്പയിനും സംഘടിപ്പിച്ചു

New Update

publive-image

ഖത്തര്‍: ഖത്തറിലെ ഇന്ത്യൻ എംബസി കിഴിൽ ഉള്ള മുൻ നിര അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍ ആയ ഐകെഇഎസ്എക്യു ഒന്നാം വാർഷിക പരിപാടികളുടെ ഭാഗം ആയി ഡിസംബർ പത്താം തിയതി വെള്ളിയാഴ്ച ഐസിബിഎഫ്, ആസ്റ്റർ ഹെൽത്ത്‌ കെയർ, ഹമദ് ബ്ലഡ്‌ ബാങ്കും സംയുക്തമായി ചേർന്നു 'മെഗാ മെഡിക്കൽ ഇവന്റ് 2021' എന്ന പേരില്‍ ഇൻഡസ്ട്രിയൽ വർക്കേഴ്സ്നു മെഡിക്കൽ ക്യാമ്പും പൊതുജനങ്ങൾക്ക് വേണ്ടി ബ്ലഡ്‌ ഡോനെഷൻ ക്യാമ്പയിനും ഇൻഡസ്ട്രിയൽ ഏരിയ ആസ്റ്റർ മെഡിക്കൽ സെന്ററിൽ വെച്ചു നടത്തി.

Advertisment

publive-image

പ്രസ്തുത പരിപാടിയിൽ ഐസിബിഎഫ് പ്രസിഡന്റ്‌ സിയാദ് ഉസ്മാന്‍ ഉദ്ഘാടനവും ഐസിബിഎഫ് വൈസ് പ്രസിഡന്റ്‌ വിനോദ് വി നായര്‍ അധ്യക്ഷതയും വഹിച്ചു. ജെയ്മോൻ കുര്യാക്കോസ് പ്രോഗ്രാം കൺവീനർ ആയി. പ്രസിഡന്റ്‌ പ്രദീപ് തെക്കനത്ത് ജനറൽ സെക്രട്ടറി മഹേഷ് മോഹനൻ എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി.

publive-image

ആരോഗ്യ സംരക്ഷണ അറിവുകൾ, ആരോഗ്യ പരിശോധന, വൈദ്യ സഹായം, ഐസിബിഎഫ് പ്രവാസി ഇൻഷുറൻസ് അറിവും സഹായവും, രക്ത ദാനം തുടങ്ങി നിരവധി പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഐകെഇഎസ്എക്യു ആതുര സേവന വിഭാഗമാണ് പൊതു ജനങ്ങൾക്ക്‌ വേണ്ടി തികച്ചും സൗജന്യമായി ഈ പരിപാടി സംഘടിപ്പിച്ചത്.

publive-image

ഒന്നാം വാർഷിക പരിപാടികളുടെ ഭാഗമായി വരും ആഴ്ചകളിൽ പ്രവാസികൾക്കു ഉപകാരപ്രദം ആവുന്ന നിരവധി സേവന പരിപാടികൾ സംഘടിപ്പിക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു.

publive-image

ആതുര സേവനം, നിയമ സഹായം, ജോലി കണ്ടുപിടിക്കുന്നതിനുള്ള പോർട്ടൽ, ഐസിബിഎഫുമായി ചേർന്ന് പ്രവാസി ഇൻഷുറൻസ് സുരക്ഷ തുടങ്ങി ജനങ്ങൾക്ക് ഉപകാര പ്രദമായ നിരവധി സന്നദ്ധ പ്രെവർത്തങ്ങൾ നടത്തുന്ന ശ്രദ്ധേയമായ സംഘടനയാണ് ഐകെഇഎസ്എക്യു. കൂടുതൽ വിവരങ്ങൾക്ക് 31236370 എന്നി നമ്പറിൽ ബന്ധപെടാവുന്നതാണ്.

Advertisment