നിലപാടുകളുടെ രാജകുമാരന് ഇൻകാസിന്റെ പ്രണാമം

New Update

publive-image

ദോഹ: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തകരിലൊരാളും، സ്ഥാനമാനങ്ങളല്ല തന്റേതായ നിലപാടുകൾക്ക് വില കൽപ്പിച്ചു ഉറച്ചു നിന്നിരുന്ന നേതാവുമായിരുന്നു അന്തരിച്ച പി.ടി തോമസെന്ന് ഇൻകാസ് പ്രസിഡന്റ് സമീർ ഏറാമല.

Advertisment

publive-image

ഇൻകാസ് സെൻട്രൽ കമ്മിറ്റിയും ഇടുക്കി ജില്ല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ  വിട്ടുവീഴ്ചയില്ലത്ത നിലപാടുകകളിൽ കർക്കശക്കാരനായിരുന്ന പി.ടി.തോമസ് എം.എൽ.എയുടെ വിയോഗം കേരളത്തിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് മാത്രമല്ല, മലയാളികളുടെ മൊത്തം തീരാ നഷ്ടമാണെന്ന് യോഗം അഭിപ്രായപെട്ടു.

ദോഹയിലെ ഓൾഡ് ഐഡിയൽ സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ  ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ.കെ ഉസ്മാൻ, ജോൺ ഗിൽബർട്ട്, നയീം മുള്ളുങ്ങൽ, കെ.എം.സി സി സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, നിയാസ് ചെരിപത്ത്, മറ്റ് സെൻട്രൽ കമ്മറ്റി നേതാക്കൾ, ജില്ല ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

ജനുവരി 23, കേരളത്തിന്റെ ഓരേയൊരു ലീഡർ കെ കരുണാകരന്റെ ഓർമദിനം കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഓർമകളേയും യോഗം അനുസ്മരിച്ചു. കോണ്‍ഗ്രസിന് പ്രമുഖരായി നിരവധി നേതാക്കന്‍മാരുണ്ടെങ്കിലും കെ. കരുണാകരന് മാത്രണ് ലീഡര്‍ പദവി ല­ഭി­ച്ച­തെന്നും അദ്ദേഹം മാത്രമാണ് എന്നും ലീഡര്‍ പദവിക്ക് അനുയോജ്യനെന്നും യോഗം അഭിപ്രായപ്പെട്ടു.

മൌന പ്രാർത്ഥനയോടെയും പുഷ്പാർച്ചനയോടെയും ആരംഭിച്ച യോഗത്തിൽ ഇടുക്കി ജില്ല പ്രസിഡന്റ് ജെനിറ്റ് എബ്രഹാം സ്വാഗതവും ജന.സെക്രട്ടറി ജിജോ ജോർജ് നന്ദിയും പറഞ്ഞു.
Advertisment