/sathyam/media/post_attachments/19N55cAZM13wejdSK68g.jpg)
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ ബ്ലഡ് ബാങ്കിൽ രക്തത്തിന് ദൗർലഭ്യം കാരണം അധികൃതരുടെ ആവശ്യപ്രകാരം ഖത്തർ നാഷണൽ സ്പോർട്സ് ദിനത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ് പൊവ്വാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ ഹമദ് ഹോസ്പിറ്റലിലെ പുതിയ ബ്ലഡ് ഡൊണേഷൻ സെൻറ്ററിൽ വെച്ച് നടക്കും.
കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ ഖത്തർ നാഷണൽ സ്പോർട്സ് ഡേയുടെ ഭാഗമായുള്ള സ്പോർട്സ് മീറ്റ് മാറ്റിവെച്ച് കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്തം ദാനം ചെയ്യാൻ വരുന്നവർക്ക് ഏഷ്യൻ മെഡിക്കൽ സെന്റർ നൽകുന്ന സൗജന്യ ഹെൽത്ത് ചെക്കപ്പ് വൗച്ചറും, ഡെന്റൽ സ്ക്രീനിങ്ങ് ഡിസ്കൗണ്ട് കാർഡും ലഭിക്കുന്നതാണ്.
അവയവദാനം ചെയ്യാൻ താൽപര്യമുള്ളവർക്ക് അവയവദാന സമ്മതപത്രം നൽകാനുള്ള സൗകര്യവും ഹമദ് ഓർഗൺ ഡോണർ സെന്റെറുമായ് സഹകരിച്ച് ക്യാമ്പിൽ ഏർപ്പാടാക്കിയിട്ടുണ്ട്. രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർ https://tinyurl.com/incasblood എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ആവശ്യമുള്ളവർക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 66415368,55320917, 70245155 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us