ഖത്തർ അറക്കൽ മഹല്ല് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

ദോഹ:കുമരനല്ലൂർ അറക്കൽ മഹല്ല് കമ്മിറ്റി സമൂഹ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റയ്യാനിൽ വെച്ച് നടന്ന പരിപാടിയിൽ മഹല്ല് പ്രദേശത്തുള്ളവർ പങ്കെടുത്തു. മഹാമാരി മൂലം കഴിഞ്ഞ രണ്ടു വർഷത്തോളമായി നടത്താൻ കഴിയാതിരുന്ന ഇഫ്താർ വിരുന്ന് ഈ വർഷം അതിവിപുലമായി സംഘടിപ്പിച്ചു.

Advertisment

ഇഫ്താർ സംഗമത്തിൻ്റെ മുന്നോടിയായി നടന്ന മതേതര സംഗമം സി കരീമിൻ്റെ അധ്യക്ഷതയിൽ ടി ഹനീഫ് മന്നായ് ഉദ്ഘാടനം ചെയ്തു, കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. അറക്കൽ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും, റംസാൻ റിലീഫ് ക്യാമ്പും ഇന്നത്തെ കാലഘട്ടത്തിൽ മതേതര കൂട്ടായ്മക്ക് ഉണർവ്വ് നൽകുന്നതാണെന്ന് അദ്ദേഹം പ്രശംസിച്ചു.

ടി.കുഞ്ഞാലൻ, എം വി നാസർ, ശിവകുമാർ അമേറ്റിക്കര, കെ അബുൽ കലാം, കെ ഫാസിൽ എന്നിവർ ആശംസകൾ നേർന്നു. കെ ആദിൽ കലാം ഖിറാഅത്ത് നടത്തി. കെപി അഷറഫ് സ്വാഗതവും, ടി പി മുഹമ്മദ് അലി നന്ദിയും പറഞ്ഞു. പരിപാടിക്ക് എംവി ഹബീബ്, വി കെ അസ് ലം, ഒ മൻസൂർ, എം വി നാസർ, ടി നിസാർ, കെ ടി സാഹിർ, എംകെ ഫിറോസ് എന്നിവർ നേതൃത്വം നൽകി.

Advertisment