/sathyam/media/post_attachments/5HlQsP2d7HKfa7B8Q92F.jpeg)
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍മവാസിം ഗ്രൂപ്പ് ഓഫ് കമ്പനീസീന്റെ പുതിയ സംരംഭമായ ലീഗല്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ & സര്‍വീസ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ പണ്ഡിതനും ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോക്ടര്‍ ബഹാഉദ്ദിന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം നിര്‍വഹിച്ചു.
വിവിധ സംരംഭകര്‍ക്ക് ഉപയോഗ പ്രദമായ ബിസിനസ് കണ്‍സള്‍ട്ടന്‍സി, സാധാരണക്കാര്‍ക്കും , ലേബര്‍ ജോലിക്കാര്‍ക്കും കോടതി, നിയമ സഹായങ്ങള്‍ നല്‍കുക എന്ന ഉത്തമ ലക്ഷ്യത്തോടെയാണ്, ഈ ഉദ്യമത്തിന് തുടക്കം കുറിച്ചതിനു പിന്നിലെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഷഫീഖ് അല്‍ ഹുദവി അഭിപ്രായപ്പെട്ടു.
ദുബായില്‍ യൂണിയന്‍ മെട്രോ സ്റ്റേഷന്‍, ഇന്ത്യയില്‍ കാലിക്കറ്റ് , ഈജിപ്തില്‍ കെയ്‌റോ, ഖത്തറില്‍ വക്ര, ദോഹ, സ്‌പോര്‍ട്‌സ് സിറ്റി മെട്രോ സ്റ്റേഷന്‍, തുടങ്ങിയ ഓഫീസുകള്‍ ഇപ്പോള്‍ നടന്നു വരുന്നു.
2026 വര്‍ഷത്തോടെ യൂറോപ്പിലും ഇതിന്റെ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്ന് ജനറല്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് അല്‍ ഹുദവി പറഞ്ഞു. ഗ്രൂപ്പിന്റെ പുതിയ സംരംഭമായ അല്‍മവാസിം അക്കാദമി, ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും, അറബി പഠിതാക്കള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് അഡ്വക്കേറ്റ് ജാഫര്‍ ഖാന്‍ അഭിപ്രായപ്പെട്ടു,
ഖത്തറിലെ പ്രവാസികള്‍ക്ക് ഈ ഉദ്യമം വലിയ പിന്തുണയാണെന്നും നാള്‍ വഴികളില്‍ ഖത്തറിലെ പല പ്രശ്‌നങ്ങളും ലേബര്‍ കേസുകളും വിജയിപ്പിച്ചത് എടുത്തു പറയേണ്ടതാണെന്നു അദ്ദേഹം കൂത്തിച്ചേര്‍ത്തു.
ആരോഗ്യ മേഖലയിലെ ഡോ മീര്‍ മൂപ്പന്‍, ഡി എസ് എം ഹെല്‍ത്ത് കെയര്‍ മാനേജര്‍ ജാഫര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഗല്‍ അഡൈ്വസര്‍ അഡ്വ. ജാഫര്‍ ഖാന്‍, ഖത്തറിലെ സ്വദേശി പ്രമുഖ സംരംഭകന്‍ എഞ്ചിനീയര്‍ ഹമദ് അല്‍ ഖാദിര്‍, ഖാലിദ് മഖ്ബൂല്‍ അല്‍ എബിസി, നൈജീരിയന്‍ സംരംഭകന്‍ മൂസ, സീ ഇന്റര്‍നാഷണല്‍ കണ്‍സള്‍ന്റ്‌സി ഡയറക്ടര്‍ സഫര്‍ ഇക്ബാല്‍ സാഹിബ്, മീഡിയ പ്‌ളസ് സിഇഒ ഡോ അമാനുല്ല വടക്കാങ്ങര, മുഹമ്മദ് കല്ലാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us