/sathyam/media/post_attachments/5GemCwe1zhARdUsKdEpL.jpg)
ദോഹ:ഈദ് ആഘോഷങ്ങളുടെ ഭാഗമായി യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച പിക്നിക് ജനപങ്കാളിത്തം കൊണ്ട് ആവേശകരമായി.
മെയ് 6 നു വൈകുന്നേരം നാലു മുതല്‍ 10 വരെ അൽ ബിദ്‌ദാ പാർക്കിൽ നടന്ന പിക്നിക് പരിപാടി യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള ഉദ്ഘാടനം ചെയ്തു. പിക്നിക്ക് കണ്‍വീനര്‍ രജി പുത്തൂരാന് സ്വാഗതം ആശംസിച്ചു.
പിക്നിക്കിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മ്യൂസിക്കൽ റൗണ്ട്, ലൈം& സ്പൂൺ, ബലൂൺ വീർപ്പിക്കൽ, തബോല തുടങ്ങി വിവിധ മത്സരങ്ങളും കുട്ടികള്‍ക്കായി ബലൂൺ പൊട്ടിക്കൽ, മിഠായി പെറുക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.
പരിപാടികള്‍ക്ക് കെ രഘുനാഥ്, മോഹൻ ജോൺ, സിറാജുദീൻ എം , ജോബിൻ പണിക്കർ, സരിൻ കക്കത്ത്, ബിജോയ് വേണുഗോപാൽ, ജീമോൻ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള , കണ്‍വീനര്‍ രജി പുത്തൂരാൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവര്‍ ചേർന്ന് സമ്മാനങ്ങള്‍ നല്‍കി.
വന്നു സംബന്ധിച്ച എല്ലാവര്ക്കും വിഭവ സമർത്ഥമായ നാടൻ വിരുന്ന് ഒരുക്കിയിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം കുടുബങ്ങൾ തമ്മിൽ കാണാനും ഇടപഴകാനും ഉള്ള അവസരം ഒരുക്കിയതിനു യുവകലാസാഹിതി ഖത്തറിനോട് പങ്കെടുത്തയെല്ലാവരും നന്ദി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us