ഖത്തറില്‍ മലയാളി അധ്യാപകന്‍ ഹൃദയാഘാതം മൂലം നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

ദോഹ: ദോഹ രാജഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപകനായ ജോർജ്ജ് കോനിക്കൽ തോമസ് (64) നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ കുറച്ചു മാസ്സങ്ങളായി രോഗബാധിതനായി ഹമദ് ഹോസ്‌പിറ്റലിൽ പ്രേവേശിപ്പിച്ചിരിക്കുകയായിരുന്നു. സെൻറ് ജോർജ്ജ് കുടുംബ കൂട്ടായ്മ സജീവ പ്രവർത്തകനായിരുന്നു.

Advertisment

സംസ്‌കാരം പിന്നീട് കോതമംഗലം രൂപതയിലെ, കരിമണ്ണൂർ ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതായിരിക്കും.

ഭാര്യ: മൂവാറ്റുപുഴ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം നിഷ ( ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക). മക്കള്‍ : എമി ട്രീസ ജോര്‍ജ് (ടെക്‌നോപാര്‍ക്ക് . തിരുവനന്തപുരം), അരുണ്‍ ജോസ് ജോര്‍ജ് ( ഖത്തര്‍ ), അന്‍ലി പോള്‍ ജോര്‍ജ് (വിദ്യാര്‍ത്ഥി എസ്.എന്‍. എഞ്ചിനിയറിംഗ് കോളേജ്, കടയിരുപ്പ്).

Advertisment