/sathyam/media/post_attachments/3ZovTvluBO1SACUALZZ1.jpg)
ഇൻകാസിനു എതിരെ ഐസിസിയുടെ അനധികൃതമായ കൈകടത്തലിലുള്ള പരാതി ഇൻകാസ് സെൻട്രൽ കമ്മിറ്റി ഇന്ത്യൻ അംബാസിഡർക്കു സമർപ്പിച്ചു. ഐസിസിയുടെ അനധികൃതമായ ഇടപെടൽ ഐസിസിയുടെയോ അസ്സോസിയേഷന്സിന്റെയോ നിയമാവലി അനുസരിച്ചുള്ളതല്ല എന്നും ഐസിസിയുടെ ഓരോ ആരോപണങ്ങൾക്കും കൃത്യമായ മറുപടി നൽകിയിട്ടും നടപടി തിരുത്തികൊണ്ടുള്ള യാതൊരു മറുപടിയും ലഭിക്കാത്ത സാഹചര്യത്തിലാണ് അംബാസിഡർക്കു പരാതി നൽകിയത്.
ഇൻകാസ് മാത്രമല്ല ഐസിസി അംഗങ്ങളും നിരവധി മുൻ ഐസിസി ഭാരവാഹികളും ഉൾപ്പടെയുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡേഴ്‌സ് ഇത്തരത്തിലുള്ള നടപടി ആശാസ്യമോ അനുവദനീയമോ അല്ല എന്ന് അഭിപ്രായപ്പെടുകയും, ഐസിസി ഇത്തരത്തിലുള്ള പ്രവർത്തിയിൽ നിന്ന് പിന്തിരിയണം എന്നും ആവശ്യപ്പെടുകയും ഉണ്ടായി.
ഖത്തറിലെ ഏറ്റവും പുരാണവും ഏറ്റവും അധികം സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്ന ഇൻകാസ്‌നു എതിരെയുള്ള നടപടി അക്ഷരാർത്ഥത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെയും വിവിധ അസ്സോസിയേഷനുകളയേയും ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്.
ഐസിസി പ്രസിഡണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്കും വ്യക്തി താല്പര്യങ്ങൾക്കും അനുസരിച്ചു എംബസിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നിർത്തണം എന്ന് വിവിധ സംഘടനാ ഭാരവാഹികളും ആവശ്യപ്പെടുകയുണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us