/sathyam/media/post_attachments/DQHKSif6GKn63QMAIDBM.jpg)
ദോഹ:കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ലൈബ അബ്ദുൽ ബാസിതിന്റെ നോവൽ പരമ്പരയ്ക്ക് ഗിന്നസ്സ് ബുക്ക് അവാർഡ്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇംഗ്ലീഷ് നോവൽ എഴുതിയതിനാണ് ഗിന്നസ് ബുക്ക് റെക്കോർഡ്.
The youngest person to publish a book series (female) is Laiba Abdul Basit (India), who was 10 years and 164 days old when her second book published on 29 August 2021. എന്നതാണ് ഗിന്നസ്സ് ബുക്ക് സൈറ്റേഷൻ.
ട്രഷര്‍ ഓഫ് ദി ലോസ്റ്റ് സീ (Treasure of the Lost Sea), പോര്‍ട്ടല്‍ ഓഫ് ദി ഹിഡന്‍ വേള്‍ഡ് (Portal of the Hidden World), ആന്‍ഡ് ബിയോണ്‍ഡ് ദ ഫ്യുച്ചര്‍ വേള്‍ഡ് (and Beyond the Future World) എന്നീ നോവലുകൾ രചിച്ച പന്ത്രണ്ടു വയസ്സുകാരിയായ സൗദി അറേബ്യൻ സ്കൂൾ വിദ്യാർത്ഥിനി റിറ്റാജ് ഹുസൈൻ അൽഹാഷ്മിയുടെ (Ritaj Hussain Alhazmi) പേരിലാണ് നിലവിലെ റെക്കോർഡ്.
/sathyam/media/post_attachments/Z4txbM4cXlC40z3lEyeY.jpg)
ബുക്ക് സീരീസിലെ രണ്ടാമത് നോവലായ ഓര്‍ഡര്‍ ഓഫ് ദി ഗാലക്സി (Order of the Galaxy); ദി സ്നോഫ്ലെയ്ക് ഓഫ് ലൈഫ് (The Snowflake of life) എഴുതുമ്പോൾ 10 വയസ്സും 164 ദിവസവും മാത്രമാണ് ലൈബയുടെ പ്രായം. ദോഹയിലെ ഇന്ത്യൻ സ്കൂളിൽ സിക്സ് ഗ്രേഡ് വിദ്യാർത്ഥിനിയാണ് മലയാളിയായ ലൈബ അബ്ദുൽ ബാസിത്.
ഓര്‍ഡര്‍ ഓഫ് ദി ഗാലക്സി; ദ വാര്‍ ഫോര്‍ ദ സ്റ്റോളന്‍ ബോയ്, ഓര്‍ഡര്‍ ഓഫ് ദി ഗാലക്സി; ദ ബുക്ക് ഓഫ് ലജന്‍റ്സ് എന്നിവയാണ് പരമ്പരയിലെ മറ്റു രണ്ട് നോവലുകൾ. പ്രശസ്ത എഴുത്തുകാരനും ഗാനരചയിതാവുമായ ശ്രീ. കെ. ജയകുമാർ ഐ.എ.എസ്. ആണ് ബുക് സീരീസിന് അവതാരിക എഴുതിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us