ഫ്രണ്ട്സ് ഓഫ് തിരുവല്ലയും, തിരുവല്ലാ എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആലുംനിയും സംയുക്തമായി ഓണഘോഷം നടത്തി

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

ദോഹ:ഫ്രണ്ട്സ് ഓഫ് തിരുവല്ലയും (ഫോട്ടാ) തിരുവല്ലാ എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആലുംനിയും സംയുക്തമായി അതിവിപുലമായ പരിപാടികളോടെ ഓണഘോഷം നടത്തി.

Advertisment

മിഡ്മാക്ക് റൌണ്ട് അബൌട്ടില്‍ ഉള്ള കാലിക്കറ്റ്‌ നോട്ട്ബുക്കിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഓണഘോഷം കേരളത്തിന്റെ മുന്‍ ഫിഷറീസ്, സംസ്കാരിക, യുവജനകാര്യവകുപ്പ് മന്ത്രിയും, ചെങ്ങന്നൂര്‍ എം.എല്‍.എ യുമായ സജി ചെറിയാന്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.

ജീവിതമാകുന്ന ഓട്ടത്തിന്റെ അവസാന ഘട്ടങ്ങളില്‍ വീണുകിടക്കുന്നവരെ സംരക്ഷിക്കുകയും, പരിപാലിക്കുകയും, സ്നേഹം പങ്കുവെക്കുകയും ചെയ്യുന്നതാണ്‌ യഥാര്‍ത്ഥ സേവനമെന്നു എം.എല്‍.എ തന്റെ ഉത്ഘാടന പ്രസംഗത്തില്‍ ചൂണ്ടികാട്ടി.

ഫോട്ടാ പ്രസിഡണ്ട്‌ ജിജി ജോണ്‍ അധ്യഷത വഹിച്ച മീറ്റിംഗില്‍ തോമസ്‌ കുര്യന്‍ നെടുംതറയില്‍ സ്വാഗതവും, അനിത സന്തോഷ്‌ നന്ദിയും പറഞ്ഞു. ഫ്രണ്ട്സ് ഓഫ് തിരുവല്ലാ വരും ദിവസങ്ങളില്‍ വളരെ ഊര്‍ജസലമായി സാമൂഹിക, സംസ്കാരിക – സേവനരംഗതു പ്രവര്തികുമെന്നു ഫോട്ടാ രക്ഷാധികാരി ഡോക്ടര്‍ കെ.സി. ചാക്കോ തന്റെ പ്രസംഗത്തില്‍ പറഞ്ഞു, കഴിഞ്ഞ വര്‍ഷം ഫോട്ടാ രക്ഷാധികാരി സാധുക്കളായ 4 പേര്‍ക്ക് ഭവനം പണിതു നല്‍കിയിരുന്നു.

publive-image

ഐ.സി.ബി.എഫ് പ്രസിഡണ്ട്‌ വിനോദ് നായര്‍, തിരുവല്ലാ എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആലുംനി രക്ഷാധികാരി ജോണ്‍ സി എബ്രഹാം, അമ്മ മലയാളം സംസ്കാരിക വേദി കണ്‍വീനറും, ചെങ്ങന്നൂര്‍ ബാറിലെ അഭിഭാഷകനുമായ സുരേഷ് മത്തായി, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട്‌ ഓ.കെ. പരുമല എന്നിവര്‍ പ്രസംഗിച്ചു,

വഞ്ചിപാട്ട്, ചെണ്ടമേളം, മാവേലിതമ്പുരാനെ വരവേല്‍ക്കല്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണ സദ്യയും ആഘോഷങ്ങള്‍ക് തിളക്കം കൂട്ടി. അനീഷ്‌ ജോര്‍ജ് മാത്യു, സജി പൂഴികാല, വില്‍‌സണ്‍ പോത്തന്‍, റോയ് പരുമല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Advertisment